# മമ്മൂട്ടിയും മോഹന്‍ലാലുമായി സൗഹൃദബന്ധമില്ല ഞാനവിടെ വേസ്റ്റാണ്..!!-  സായ് കുമാര്‍

- Link: https://ml.b4blaze.com/film-news/saikumar-about-his-friendship-status-in-cinema-field
- Published: 2022-03-27T12:42:42+05:30
- Author: Rahul

റാം ജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ നായക വേഷത്തില്‍ മലയാള സിനിമാ രംഗത്തേക്ക്
കടന്നു വന്ന നടനാണ് സായ്കുമാര്‍. അന്ന് മുതല്‍ ഇന്ന് വരെ ഒട്ടനവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍
അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നായകനായും വില്ലനായും സിനിമകളില്‍ സായ്കുമാര്‍ പ്രത്യക്ഷപ്പെട്ടു.
അദ്ദേഹത്തിന്റെ പുതിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
വൈറലായി മാറുന്നത്. ഇപ്പോഴിതാ സിനിമയിലെ തന്റെ സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് മനസ്സ് 
തുറന്നിരിക്കുകയാണ് സായ്കുമാര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/sai-kumar-90-300x169.
jpg?resize=1159%2C653&ssl=1)

സിനിമാ രംഗത്തെ പലരുമായി അടുത്ത സൗഹൃദം ഇല്ലെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ
വ്യക്തമാകുന്നത്. സിനിമയിലെ വലിയ പല താരങ്ങളുമായി തനിക്ക് അടുപ്പമില്ലെന്നും അത് തനിക്ക്
ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്ന് സമ്മതിക്കുന്നുണ്ട്. നടന്‌റെ വാക്കുകളിലേക്ക്…‘
മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയൊന്നും സൗഹൃദവലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന 
ഒരാളല്ല ഞാന്‍. അതെനിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ഞങ്ങള്‍ സംസാരിക്കുന്ന 
വിഷയങ്ങള്‍ തന്നെ ഒരുപാട് വ്യത്യസ്തമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/sai-kumar-789-300x169.
jpg?resize=1152%2C649&ssl=1)

അവര്‍ സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് എനിക്കറിയില്ല. അപ്പോള്‍ ഞാനവിടെ വേസ്റ്റാണ്.
ഇവരെയൊക്കെ എന്തെങ്കിലും ആവശ്യത്തിന് മാത്രമേ ഞാന്‍ വിളിക്കാറുള്ളു. മുകേഷിനെ ഞാന്‍
വിളിക്കാറില്ല. എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച്
പോകാറുമില്ല,’ താരം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിനിമ എന്നാല്‍ ഒരു ജോലിയാണെന്നും 
പണത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നും അദ്ദേഹം മുന്‍പ് വ്യക്തമാക്കിയിരുന്നു.
