# ‘ആയിരം വെടിയുണ്ട വെച്ചാലും വെടികൊള്ളാത്ത നായകനും അഥവാ കൊണ്ടാലും ചാവാതെ രക്ഷപ്പെടുന്ന ക്ലീഷേകാഴ്ചകള്‍’

- Link: https://ml.b4blaze.com/film-news/sajeesh-fb-post-about-thunivu
- Published: 2023-01-12T00:33:49+05:30
- Author: Gargi

അജിത്ത് പ്രധാന വേഷത്തിലെത്തിയ തുനിവിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എച്ച്
വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്
ശ്രദ്ധേയമാകുന്നത്. തല അജിത് രസികര്‍കള്‍ക്ക് ചിത്രം ഒരു ട്രീറ്റ് തന്നെ! പൊങ്കല്‍ 
വെടിക്കെട്ട് എന്നാണ് സജീഷ് ടി ആലത്തൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/thunivu-manju.jpg?
resize=1280%2C720&ssl=1)

H.വിനോദ് – അജിത്കുമാര്‍ കോംബോ ഒന്നിക്കുന്ന മൂന്നാമത് ആക്ഷന്‍ ത്രില്ലര്‍ ചിത്രം..

അജിത്കുമാര്‍, മഞ്ജുവാര്യര്‍, ജോണ്‍ കൊക്കന്‍, സമുദ്രക്കനി, അജയ്, മഹാനദി ശങ്കര്‍, 
ഭഗവതി പെരുമാള്‍, സിജോയ് വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍.. ഒരു കൊള്ളസംഘം നഗരമധ്യത്തിലെ
ഒരു പ്രബല ബാങ്ക് കൊള്ളയടിച്ച് 500 കോടി തട്ടാന്‍ പദ്ധതിയിടുന്നു. പക്ഷെ ബാങ്ക് ആക്രമിച്ച
അവരെ കാത്തിരുന്നത് മറ്റ് ചില സംഭവ വികാസങ്ങളായിരുന്നു. ചിത്രം കംപ്ലീറ്റ് തലയുടെ വിളയാട്ടമാണ്.
മഞ്ജുവാര്യര്‍, സമുദ്രക്കനി, ജോണ്‍ കൊക്കന്‍ എന്നിവരും മികച്ച് നിന്നു. പടം മൊത്തത്തില്‍
അടി ഇടി വെടിയുടെ പൂരമാണ്. ക്ലൈമാക്‌സ് ബോട്ട് റേയ്‌സും, ഹെലികോപ്ടര്‍ ഫൈറ്റ് എല്ലാം
സൂപ്പറാക്കി.. ആയിരം വെടിയുണ്ട വെച്ചാലും വെടികൊള്ളാത്ത നായകനും അഥവാ കൊണ്ടാലും ചാവാതെ
രക്ഷപ്പെടുന്ന ക്ലീഷേകാഴ്ചകള്‍ ചിത്രത്തിലുണ്ട്. തല അജിത് രസികര്‍കള്‍ക്ക് ചിത്രം ഒരു
ട്രീറ്റ് തന്നെ! പൊങ്കല്‍ വെടിക്കെട്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/thunivu.1jpg.jpg?
resize=1200%2C628&ssl=1)

വീര, ജോണ്‍ കൊക്കെന്‍, സമുദ്രക്കനി, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ്
അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷാ ആണ് വിജയ് വേലുക്കുട്ടിയാണ്
ചിത്രസംയോജനം നിര്‍വഹിക്കുക. ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറാണ്. സംവിധായകന്‍ തന്നെയാണ്
ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. വലിമൈക്ക് ശേഷം അജിത്തും എച്ച് വിനോദും
ബോണി കപൂറും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.
