# ‘ആറാട്ട് എന്ന വെടിഗുണ്ടിന് ശേഷം ഉണ്ണിക്കൃഷ്ണന്റെ സിനിമ എന്ന് കേട്ടപ്പോള്‍ മറ്റൊരു ഗുണ്ടാണ് പ്രതീക്ഷിച്ചത്’

- Link: https://ml.b4blaze.com/film-news/sajeesh-fb-post-christopher-movie
- Published: 2023-02-20T14:50:08+05:30
- Author: Gargi

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്നതാണ് മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍
സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍. ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ്
ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.‘
ആറാട്ട് എന്ന വെടിഗുണ്ടിന് ശേഷം ഉണ്ണിക്കൃഷ്ണന്റെ സിനിമ എന്ന് കേട്ടപ്പോള്‍ മറ്റൊരു
ഗുണ്ടാണ് പ്രതീക്ഷിച്ചതെന്ന് സജീഷ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/Christopher-movie-
2-.jpg?resize=1200%2C628&ssl=1)

_ക്രിസ്റ്റഫര്‍ (മലയാളം-2023)_

_ആറാട്ട് എന്ന വെടിഗുണ്ടിന് ശേഷം B ഉണ്ണിക്കൃഷ്ണന്റെ സിനിമ എന്ന് കേട്ടപ്പോള്‍ മറ്റൊരു
ഗുണ്ടാണ് പ്രതീക്ഷിച്ചത്. പക്ഷെ ഭേദപ്പെട്ട ഒരു ആക്ഷന്‍ ത്രില്ലര്‍ അനുഭവമാണ്._

_Biography of A Vigilante Cop എന്ന ടാഗ് ലൈന്‍ വളരെ ശരിയായിരുന്നു. നിയമ വ്യവസ്ഥയ്ക്ക്
സാധിക്കാത്ത നീതിക്ക് വേണ്ടി തന്റെ നിയമപരിധി ലംഘിച്ച് തോക്കുകള്‍ കൊണ്ട് കഥയെഴുതുന്ന
ക്രിസ്റ്റഫര്‍.. ഒപ്പം വളരെയധികം സെന്റിമെന്റലും കൂടിയായ ക്രിസ്റ്റഫര്‍.._

_മമ്മൂട്ടി, വിനയ്‌റായ്, സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി, ദിലീഷ് പോത്തന്‍, ഷൈന്‍
ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷത്തില്‍_

_തമിഴ് താരം ശരത്കുമാര്‍ അഥിതി വേഷത്തില്‍.._

_എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്‌പേസ് നല്‍കിയ തിരക്കഥ.. ഷഹീന്‍ സിദ്ദിഖ്, രമ്യ
സുരേഷ്, ജിനു ജോസഫ് എന്നിവരുടെ കഥാപാത്രങ്ങള്‍ പോലും മനസ്സില്‍ നില്‍ക്കും.._

_സ്ത്രീകളോട് അതിക്രമം കാണിക്കുന്നവര്‍ ആരായാലും നിയമത്തിന്റെ നൂലാമാലകള്‍ക്ക് വര്‍ഷക്കണക്കിന്
വിട്ട് സുഖിക്കാന്‍ കൊടുക്കാതെ ഏത് വിധേനയും തന്റെ തോക്കു കൊണ്ട് മറുപടി പറയുന്ന ക്രിസ്റ്റഫറിന്
തന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ എതിരാളികളുണ്ട്. ഒപ്പം ക്രിസ്റ്റഫറിന്റെ വ്യക്തി
ജീവിതത്തിലേക്കും ചിത്രം സഞ്ചരിക്കുന്നു.._

_ഒരു പക്കാ ഫാസ്റ്റ് ത്രില്ലര്‍ എന്ന് പറയാന്‍ പറ്റില്ല. ഒരു ഒഴുക്കന്‍ മട്ടിലാണ് കഥ
നീങ്ങുന്നത്. _

_കണ്ടിരിക്കാവുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍._

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/christop.jpg?resize
=699%2C779&ssl=1)

ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തിയ ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത്
ആര്‍.ഡി ഇല്യൂമിനേഷന്‍സ് എല്‍.എല്‍.പി ആണ്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ
ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് 
നായികമാരാണ്` ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
