# ‘എഡിറ്റിംഗ് സമയത്തെങ്കിലും മനസ്സിലാക്കാമായിരുന്നു ഉദ്ദേശിച്ച കോമെഡി എവിടേയും ക്ലിക്കാവുന്നില്ലെന്ന്’

- Link: https://ml.b4blaze.com/film-news/saji-facebook-post-about-gold
- Published: 2022-12-31T17:56:24+05:30
- Author: Gargi

‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഒടിടിയിലെത്തിയിരിക്കുകയാണ്.
പൃഥ്വിരാജ്- നയന്‍താര കൂട്ടുകെട്ടിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘തമാശയൊക്കെ ചിലയിടത്ത്
ശരിയാകും ചിലേടത്ത് തെറ്റും, അത് സമ്മതിച്ചു.. പക്ഷെ എന്നാലും ചിത്രത്തിന്റെ എഡിറ്റിംഗ്
സമയത്തെങ്കിലും മനസ്സിലാക്കാമായിരുന്നു ഉദ്ദേശിച്ച കോമെഡി എവിടേയും ക്ലിക്കാവുന്നില്ല
എന്ന്’ സജി മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/goldd.jpg?resize
=1280%2C720&ssl=1)

‘പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷമെടുത്ത് അല്‍ഫോന്‍സ് പുത്രന്‍ രചന, സംവിധാനം ചെയ്ത ഗോള്‍ഡ്
കണ്ടപ്പോള്‍ തോന്നിയത് അദ്ദേഹം ടൈം ട്രാവല്‍ ചെയ്ത് മറ്റേതോ കാലഘട്ടത്തിലെ ആളുകള്‍ക്ക്
വേണ്ടി ചെയ്തതാണോ ഈ സിനിമ എന്നാണ്. തമാശയൊക്കെ ചിലയിടത്ത് ശരിയാകും ചിലേടത്ത് തെറ്റും,
അത് സമ്മതിച്ചു.. പക്ഷെ എന്നാലും ചിത്രത്തിന്റെ എഡിറ്റിംഗ് സമയത്തെങ്കിലും മനസ്സിലാക്കാമായിരുന്നു
ഉദ്ദേശിച്ച കോമെഡി എവിടേയും ക്ലിക്കാവുന്നില്ല എന്ന്; പിന്നെ ലോജിക് സെന്‍സ് എങ്ങും
തൊട്ട് തീണ്ടിയിട്ടുമില്ല – അത് മനസ്സിലാക്കി കുറെയൊക്കെ ബോറിങ് ഐറ്റംസ് കട്ട് ചെയ്യാമായിരുന്നുവെന്ന്
പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/gold-2.jpg?resize
=715%2C780&ssl=1)

ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോള്‍ഡില്‍ അവതരിപ്പിക്കുന്നത്. നയന്താരയെത്തുന്നത്
സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയിട്ടാണ്. 2021ല്‍ ഇറങ്ങിയ കുഞ്ചാക്കോ ബോബന്‍
ചിത്രം നിഴലിന് ശേഷമെത്തുന്ന നയന്‍താരയുടെ മലയാള ചിത്രമാണ് ഗോള്‍ഡ്. ആനന്ദ് സി ചന്ദ്രനാണ്
ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, വിനയ്
ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ്
വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ,
ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍,
ഫയ്സല്‍ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
