# എല്ലാ ഫെസ്റ്റിവലിനും അനുബന്ധ പരിപാടികള്‍ക്കും തലയോട് തല തന്നെ!!  സജിത മഠത്തില്‍

- Link: https://ml.b4blaze.com/film-news/sajitha-madathil-fb-post
- Published: 2023-07-03T22:48:27+05:30
- Author: Anu

മലയാള സിനിമയിലെ സജീവമായ അഭിനേത്രിയാണ് നടി സജിതാ മഠത്തില്‍. നാടക രംഗത്തും സജീവസാന്നിധ്യമാണ്
താരം. സാമൂഹിക വിഷയങ്ങളിലെല്ലാം താരം നിലപാടുകള്‍ തുറന്നുപറയാറുണ്ട്. ഇപ്പോഴിതാ താരം
പങ്കുവച്ചൊരു പോസ്റ്റ് സോഷ്യലിടത്ത് ശ്രദ്ധേയമാകുകയാണ്. കാര്യമെന്താണ് വ്യക്തമാകാത്തൊരു
കഥയാണ് താരം പങ്കുവച്ചത്. ഒരു തലക്കഥയാണ് താരം പങ്കുവച്ചത്.

ഒരു തലക്കഥ! ഒരു വലിയ ഫെസ്റ്റിവല്‍, ഭംഗിയുള്ള പോസ്റ്റുകളൊക്കെ അതിന്റെ ഭാഗമായി ഉണ്ടാക്കുമായിരുന്നു.
ആരുടെയും തല വെച്ച് പോസ്റ്റര്‍ ഉണ്ടാക്കുന്ന പതിവില്ല. പക്ഷെ ആ തവണ ഒരു മന്ത്രിക്ക്
ഒരേ നിര്‍ബന്ധം തന്റെ തല ഈ വലിയ ഫെസ്റ്റിവലിന്റെ പോസ്റ്ററില്‍ വരണം. രാജ്യം മുഴുവന്‍
തന്റെ തല കാണണം. അതിനെന്തു ചെയ്യും.
  രാജാവിനേക്കാള്‍ രാജ ഭക്തിയുള്ള ഉദ്യോഗസ്ഥനെ
വിളിച്ചു വരുത്തി കടുപ്പിച്ച് പറഞ്ഞു. മുഖ്യന്റെയും എന്റെയും തല പോസ്റ്ററില്‍ ചേര്‍ക്കണം.
വിവരമറിഞ്ഞ് നടത്തിപ്പുകാര്‍ പരസ്പരം നോക്കി പിറുപിറുത്തു. തല പതിവില്ലല്ലോ എന്ന് ചോദിച്ചു
തല ചൊറിഞ്ഞു. രാജാവിനേക്കാള്‍ രാജഭക്തി ഉള്ളവന്റെ തലയില്‍ പല ന്യായങ്ങളും ഉയര്‍ന്നുവന്നു.
അവസാനം തല ഉറപ്പിച്ച് അയാള്‍ മൊഴിഞ്ഞു.  അല്ലാ, മന്ത്രിയല്ലെ, ആവശ്യപ്പെടുമ്പോള്‍ തല
വെക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്ന്! ഇല്ലെങ്കില്‍ നമ്മുടെ തല പോകും എന്നു കൂടി അയാള്‍
ചേര്‍ത്തു. അങ്ങിനെ അതിനു ശേഷം വന്ന എല്ലാ ഫെസ്റ്റിവലിനും അനുബന്ധ പരിപാടികള്‍ക്കും
തലയോട് തല തന്നെ! കഥ കഴിഞ്ഞു!
