# ബാഹുബലിക്ക് ശേഷം അത് വീണ്ടും സംഭവിക്കുന്നു!! ആവേശഭരിതരായി ആരാധകര്‍

- Link: https://ml.b4blaze.com/film-news/salaar-movie-new-updations
- Published: 2022-06-17T13:23:46+05:30
- Author: Sreekumar

രാധേ ശ്യാം എന്ന സിനിമയ്ക്ക് ശേഷം പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമയായ സലാറിന്റെ കാത്തിരിപ്പിലാണ്
ആരാധകര്‍. കെജിഎഫ് എന്ന വമ്പന്‍ ഹിറ്റ് സിനിമ ഒരുക്കിയ സംവിധായകന്‍ പ്രശാന്ത് നില്‍
ആണ് പ്രഭാസിനെ നായകനാക്കി സലാര്‍ എന്ന സിനിമ ഒരുക്കുന്നത്. ബാഹുബലി എന്നൊരൊറ്റ സിനിമ
കൊണ്ട് തന്നെ പാന്‍ ഇന്ത്യ ആക്ടര്‍ ആയി മാറിയ ആരാധക ലക്ഷങ്ങളുടെ പ്രിയ നടന്‍ പ്രഭാസും
കെജിഎഫ് പോലൊരു ഹിറ്റ് സിനിമയുടെ സംവിധായകനും ഒന്നിച്ചെത്തുന്ന സിനിമ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/salaar-4.jpg?resize
=752%2C752&ssl=1)

എന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഈ സിനിമ, സിനിമാ പ്രേമികള്‍ക്ക് നല്‍കുന്ന പ്രതീക്ഷ
വളരെ വലുതാണ്. അതുകൊണ്ട് സിനിമയുമായി ബന്ധപ്പെട്ട പുറത്ത് വരുന്ന ഓരോ വിവരങ്ങളും ആരാധകര്‍
ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ സലാറിനെ കുറിച്ചുള്ള ഏറ്റവും പുതിയ
വാര്‍ത്തയാണ് ആരാധകരില്‍ വലിയ ആവേശം ഉണ്ടാക്കിയിരിക്കുന്നത്. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും
ചിത്രത്തില്‍ അഭിനയിക്കുക എന്നതാണ് ഏറ്റവും പുതുതായി സിനിമയെ കുറിച്ച് പുറത്ത് വരുന്ന
റിപ്പോര്‍ട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/salaar.jpg?resize
=830%2C1200&ssl=1)

ഇതോടെ ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് ഇരട്ട വേഷത്തില്‍ എത്തുന്ന
മറ്റൊരു സിനിമയായിരിക്കും സലാര്‍. മാത്രമല്ല ഈ സിനിമ രണ്ട് കാലഘട്ടങ്ങളില്‍ സംഭവിക്കുന്ന
ഒരു കഥ ആയിരിക്കും എന്നും അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കുന്നുണ്ട്. ‘കെജിഎഫ്’ എന്ന
ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിര്‍മിക്കുന്നത് എന്നതാണ് സിനിമയുടെ
മറ്റൊരു ആകര്‍ഷണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/salaar-5.jpg?resize
=1200%2C900&ssl=1)

സലാര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ക്കായി
കാത്തിരിക്കുകാണ് ആരാധകര്‍. അതേസമയം, സലാറിന് പുറമെ മറ്റ് രണ്ട് സിനിമകളും പ്രഭാസ് 
ഇതിനോടകം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ആദിപുരുഷ്, പ്രൊജക്ട് കെ. എന്നീ സിനിമകളാണ് താരത്തിന്റേതായി
ഭാവിയില്‍ വരാനിരിക്കുന്ന മറ്റ് പ്രൊജക്റ്റുകള്‍.
