# നടി രേവതി ഒരുക്കുന്ന ‘സലാം വെങ്കി’യുടെ ട്രെയ്‌ലർ കാണാം

- Link: https://ml.b4blaze.com/film-news/salam-venki-tailer-out
- Published: 2022-11-14T14:38:52+05:30
- Author: Ajay

മലയാളികളുടെ പ്രിയ താരം രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ ട്രെയ്‌ലർ പുറത്ത്.
ചിത്രത്തിൽ കാജോൾ ആണ് നായികയായി എത്തുന്നത്. സിനിമ ഡിസംബർ ഒമ്പതിന് പ്രദർശനത്തിനെത്തും.
കഴിഞ്ഞ ദിവസം സലാം വെങ്കിയുടെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് പുതിയൊരു പോസ്റ്റർ അണിയറ
പ്രവർത്തകർ പുറത്ത്‌വിട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/revathi-3.jpg?resize
=1280%2C720&ssl=1)

ചിത്രത്തിൽ ‘സുജാത’ എന്ന കഥാപാത്രമായിട്ടാണ് കാജോൾ അഭിനയിക്കുന്നത്. തന്റെ ജീവിത പ്രതിസന്ധികളെ
ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് സുജാത എന്ന വ്യക്തി. ഒരു സ്ത്രീയുടെ യഥാർത്ഥ കഥയും
ജീവിതത്തിൽ അവൾ നേരിടുന്ന വെല്ലുവിളികളുമാണ് സിനിമയുടെ പ്രമേയം. സമീർ അറോറയാണ് സലാം
വെങ്കിയുടെതിരക്കഥ.ചിത്രത്തിൽ അമീർ ഖാൻ അതിഥി വേഷത്തിൻ എത്തുന്നുണ്ട്

 പതിനൊന്ന് വർഷത്തിന് ശേഷമാണ് വീണ്ടും സംവിധായികയാവുന്ന രേവതി ഈ ചിത്രത്തിന് ദി ലാസ്റ്റ്
ഹുറാ’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. പിന്നീട് സലാം വെങ്കി എന്ന് മാറ്റുകയായിരുന്നു.
ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസ്, ബിലീവ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ശ്രദ്ധ
അഗ്രവാൾ,സൂരജ് സിങ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.രേവതി ആദ്യമായി സംവിധാനം ചെയ്തത്‘
മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു.

 
