# തനിക്ക് അവാർഡ് ലഭിച്ചത് അവർ അറിയുന്നത് ഷാരൂഖിനൊപ്പം ഫോട്ടോ പങ്കുവെച്ചതിനു  ശേഷം, സലിം കുമാർ 

- Link: https://ml.b4blaze.com/film-news/salim-kumar-about-national-awards
- Published: 2024-04-17T14:57:17+05:30
- Author: Suji

മലയാളികളുടെ പ്രിയങ്കരനായ നടൻ സലിം കുമാറിനെ നാഷണൽ അവാർഡ് ലഭിച്ച സിനിമ ആയിരുന്നു ആദാമിന്റെ
മകൻ അബു, എന്നാൽ തനിക്ക് നാഷണൽ അവാർഡ് ലഭിച്ചത് നാട്ടുകാർ അറിഞ്ഞത് ഷാരൂഖാനൊപ്പമുള്ള
ചിത്രം പങ്കുവെച്ചതിനു ശേഷമാണ് സലിം കുമാർ പറയുന്നു. അന്ന് ദേശീയ പുരസ്‌കാരത്തിന് ഷാരൂഖ്
ഖാനോടൊപ്പമാണ് സലിം കുമാര്‍ മത്സരിച്ചത്, ഇപ്പോഴിതാ ആ സമയത്ത് ഷാരൂഖ് ഖാനോടൊപ്പം പങ്കുവെച്ച
സമയത്തെക്കുറിച്ച് തുറന്നു പറയുകയാണ്  ടിനി ടോമും, സലിം കുമാറും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/salim1-1.jpg?resize
=792%2C526&ssl=1)

അടുത്തിടെ മമ്മൂട്ടി   എസ്.കെ വിത്ത് എസ് ആര്‍ കെ എന്ന് പറഞ്ഞ് ഒരു ഫോട്ടോ ഇട്ടിരുന്നു.
സലിം കുമാറും ,ഷാരൂഖ് ഖാനുമൊപ്പമുള്ള ചിത്രമായിരുന്നു അത് . അന്ന്  വളരെ രസകരമായ ഒരു
അനുഭവമായിരുന്നു.ടിനി ടോം പറയുന്നു സലിംകുമാറിന് നാഷണല്‍ അവാര്‍ഡ് കിട്ടുമ്പോള്‍ മത്സരം
ഷാരൂഖ് ഖാനുമായി ആയിരുന്നു. ഇത് ദുബായിലെ ഒരു പ്രോഗ്രാമാണ്. ബോഡി ഗാര്‍ഡ്‌സ് വന്ന്
എല്ലാവരെയും പിടിച്ച് മാറ്റുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/tini1.jpg?resize
=865%2C571&ssl=1)

അപ്പോൾ സലിംകുമാറിനെയും പിടിച്ചുമാറ്റി, അപ്പോൾ സലിം കുമാർ വിളിച്ചുപറഞ്ഞു അതേ നാഷണല്‍
അവാര്‍ഡ് കിട്ടിയത് എനിക്കാണ്  ടിനി ടോം പറയുന്നു ,ബോഡി ഗാര്‍ഡ്‌സ് നോക്കുമ്പോള്‍ ഇദ്ദേഹം
ആരാണെന്ന് മനസിലാകുന്നില്ല. പിന്നെ നോക്കുമ്പോള്‍ ഷാരൂഖ് ഖാനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നു.
അപ്പോഴാണ് അവര്‍ക്ക് മനസിലായത് ഇദ്ദേഹമാണ് നാഷണല്‍ അവാര്‍ഡ് വിന്നര്‍ എന്ന് ടിനി ടോം
പറയുന്നു
