# ആളുകള്‍ പ്രശ്‌നം ഉണ്ടാക്കാന്‍ തുടങ്ങി.. ഉദ്ഘാടനത്തിന് എത്തിയത് ദിലീപായിരുന്നു!! അനുഭവം പറഞ്ഞ് സലീം കുമാര്‍

- Link: https://ml.b4blaze.com/film-news/salim-kumar-shared-experience-with-dileep
- Published: 2022-11-11T09:42:49+05:30
- Author: Sreekumar

മലയാള സിനിമ കണ്ട ഏറ്റവും ഹിറ്റ് കോംബോകളില്‍ ഒന്നാണ് ദിലീപും സലീംകുമാറും. എത്രയെത്ര
സിനിമകളിലാണ് ഈ കൂട്ടുകെട്ട് പ്രേക്ഷകരെ മതിമറന്ന് ചിരിപ്പിച്ചിട്ടുള്ളത്. സിനിമയില്‍
എത്തുന്നതിന് മുന്‍പേ തന്നെ മിമിക്രി കലാ വേദികളിലൂടെ പരിചയമുള്ളവരാണ് ഇവര്‍. ഇപ്പോഴിതാ
ദിലീപുമൊത്തുള്ള തന്റെ ഒരു പഴയകാല അനുഭവം പങ്കുവെച്ച് എത്തിയ സലീം കുമാറിന്റെ വാക്കുകളാണ്
വൈറലായി മാറുന്നത്. സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു
സലീം കുമാര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Salim_Kumar-1.jpeg?
resize=1200%2C675&ssl=1)

മിമിക്രി രംഗത്തിലൂടെയും ഇരുവരും സിനിമാ ലോകത്തേക്ക് എത്തിയത്.. എന്നാല്‍ തങ്ങള്‍ ഒരുമിച്ചുള്ള
ഷോകള്‍ അധികം സംഭവിച്ചിരുന്നില്ല എന്നാണ് സലീം കുമാര്‍ പറയുന്നത്. വിദേശത്ത് കുറച്ച്
ഷോകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ട്. മിമിക്രി സ്‌റ്റേജില്‍ ഇനി കയറില്ല എന്ന് ശപഥം വരെ
ദിലീപ് അന്നൊരിക്കല്‍ എടുത്തിരുന്നു എന്നാണ് സലീം കുമാര്‍ ഓര്‍ത്ത് പറയുന്നത്. ഒരിക്കല്‍
താന്‍ ഭാഗമായ ഒരു ഷോയുടെ ഉദ്ഘാടനത്തിന് ദിലീപ് എത്തിയപ്പോള്‍ ഉണ്ടായ ഒരു അനുഭവമാണ് 
സലീം കുമാര്‍ പങ്കുവെച്ചത്. ദിലീപ് അന്ന് മാനത്തെ കൊട്ടാരം സിനിമ എല്ലാം ചെയ്ത് ഹിറ്റായി
നില്‍ക്കുന്ന സമയമായിരുന്നു. ഉദ്ഘാടനം ദിലീപും മുഖ്യാതിഥിയായി നാദിര്‍ഷയും ആയിരുന്നു.

![nadirsha about directing](https://i0.wp.com/ml.b4blaze.com/wp-content/uploads/
2021/07/nadirsha-about-directing.jpg?resize=960%2C540&ssl=1)

പക്ഷേ, ഷോയ്ക്ക് വേണ്ടി അബി സമയത്തിന് എത്തിയില്ല.. സമയം കഴിയുന്തോറും ആളുകള്‍ പ്രശ്‌നം
ഉണ്ടാക്കാന്‍ തുടങ്ങി..എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുമ്പോള്‍ ദിലീപും നാദിര്‍ഷയും
എഴുന്നേറ്റ് ബാക്ക് സ്റ്റേജിലേക്ക് വന്നു. സയം വൈകിയപ്പോള്‍ ആളുകള്‍ പ്രശ്‌നം ഉണ്ടാക്കി
പൊലീസ് വരെ ഇടപ്പെട്ടു..

![Dileep (3)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Dileep-
3.jpg?resize=1080%2C1080&ssl=1)

ദിലീപും ഞങ്ങള്‍ക്കൊപ്പം ഉള്ള ആളാണ് എന്ന് കരുതി ദിലീപിനെയും ലാത്തി കാണിച്ച് പേടിപ്പിച്ച്
സ്റ്റേജില്‍ കയറ്റി… രക്ഷയില്ലാതെ പരിപാടി തുടങ്ങി.. എന്നാല്‍ ഞാനും ദിലീപും ഒന്നിച്ച
ആ പരിപാടി വമ്പന്‍ ഹിറ്റായി മാറി എന്നും.. അത് വഴിയാണ് എനിക്ക് സിനിമയില്‍ അവസരം ലഭിച്ചത്
എന്നും സലീം കുമാര്‍ പറയുന്നു.
