# അത്യാസന്നനിലയിൽ  കിടന്നപ്പോളും തന്നെ വൈദ്യന്മാർ പറ്റിച്ചു! അനുഭവം പറഞ്ഞു നടൻ സലിം കുമാർ 

- Link: https://ml.b4blaze.com/film-news/salim-kumar-talk-about-in-emerjency-situvation-in-phyasican
- Published: 2023-09-06T11:09:55+05:30
- Author: B4blaze News Desk

കരൾ രോഗംപിടിപെട്ട് അത്യാസന്ന നിലയിൽ കിടന്നപ്പോളും തന്നെ വൈദ്യന്മാർ പറ്റിച്ചു. തന്റെ
കരൾ മാറ്റിവെക്കണമെന്നു അറിഞ്ഞ വൈദ്യന്മാരുടെ അടുത്ത് എത്തിച്ചത് ഒരു സുഹൃത്തായിരുന്നു.
എന്നാൽ അവരുടെ മരുന്ന് കഴിച്ചു ഞാൻ രക്തം ശർദിച്ചപ്പോളാണ് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപൊക്കോളൂ
എന്നവർ പറഞ്ഞത്. അന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുവന്നു കരൾ മാറ്റ ശസ്ത്രക്രിയ ചെയ്യ്താത്തുകൊണ്ടാണ്
താൻ ഇന്നും ജീവിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/salimkumar1.jpg?
resize=868%2C574&ssl=1)

ഒരിക്കലും ഒരു രോഗിക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത്, അതാണെന്റെ പ്രാർത്ഥനയും സലിം കുമാർ
പറയുന്നു, അദ്ദേഹം കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ സംഘടിപ്പിച്ച അമൃത സ്പർശം പരുപാടിയിൽ
പങ്കെടുക്കുകയാണ് ഈ കാര്യം സംസാരിച്ചത്. താൻ വൈദ്യരുടെ അടുത്ത് പോകാൻ കാരണം,കരൾ അസുഖം
വന്നപ്പോൾ താൻ ഗൂഗിളിൽ നോക്കി, അപ്പോൾ ഓപ്പറേഷൻ അത് ഭയന്ന് എന്റെ സുഹൃത് ഡി വൈ എസ് 
പി സലിം പറഞ്ഞ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/salimkumar2.jpeg?
resize=1080%2C1350&ssl=1)

പാലക്കാട്ട് ഒരു വൈദ്യൻ ഉണ്ടെന്ന്, ക്യാൻസർ വരെ മാറ്റാറുണ്ട്  അദ്ദേഹം, എന്റെ സുഹൃത്
എന്റെ നന്മയെ കരുതി പറഞ്ഞുതന്നതാണ്. എന്നാൽ അയാൾ തന്ന പച്ചമരുന്ന് കഴിച്ചു ഫലമില്ല,
പിന്നീട് ചേർത്തലയിൽ പോയ് മോഹനൻ വൈദ്യർ, പശുവിനെ പുല്ല് കൊടുക്കുന്നതുപോലെ അയാൾ എനിക്ക്
പുല്ല് തന്നു, അങ്ങനെ കുറെ ദിവസം കഴിഞ്ഞു ഞാൻ ശര്ധിക്കാൻ തുടങ്ങി, രക്തം പോലും ശർദ്ധിച്ചു,
എന്നാൽ അയാൾ അത് കുഴപ്പമില്ല എന്ന് പറഞ്ഞു, എനിക്ക് ശർദിൽ കഠിനം, എന്റെ ഉള്ളിലെ രക്തം
മുഴുവൻ പോയി, അങ്ങനെ അയാളെ വീണ്ടും മകൻ വിളിച്ചു എന്റെ അവസ്ഥ പറഞ്ഞു അപ്പോൾ അയാൾ പറഞ്ഞു
എത്രയും പെട്ടന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ, ഇങ്ങനെ ഉള്ള കള്ളാ വൈദ്യന്മാർ ഉണ്ടെങ്കിൽ
മനുഷ്യരുടെ കാര്യം പോക്കാണ്  സലിം കുമാർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/salimkumar3.jpg?
resize=599%2C393&ssl=1)

 
