# ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ 

- Link: https://ml.b4blaze.com/film-news/salimkuma-about-idavela-babu-and-amma-organisation
- Published: 2024-07-01T10:27:25+05:30
- Author: Suji

‘അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച
നടൻ ആയിരുന്നു ഇടവേള ബാബു, എന്നാൽ ഇപ്പോൾ അദ്ദേഹം ഈ സംഘടനയിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്,
പകരം ഇനിയും ഈ സ്ഥാനം വഹിക്കുന്നത് നടൻ സിദ്ദിഖ് ആണ്, ഇടവേള അമ്മയുടെ ചുമതലയിൽ നിന്നും
പിന്മാറുന്ന ഈ വേളയിൽ നടൻ സലിം കുമാർ ഇടവേളയെ കുറിച്ച് പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ
കുറിപ്പാണ് വൈറലാകുന്നത്. അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇടവേള ബാബു ഇല്ലാതെ എന്തമ്മ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/salim1.jpg?resize
=447%2C225&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/salim2.jpg?resize
=410%2C611&ssl=1)

ഇടവേള  ബാബു; കാൽ നൂറ്റാണ്ടിലധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി,
ആ സാരഥ്യത്തിന് ഇന്നോടെ ഇടവേള ആകുന്നു. എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്
പക്ഷേ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന്
ഞാൻ വിശ്വസിക്കുന്നു കാരണം   ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള 
ബാബു എന്നായിരുന്നു സലിം കുമാർ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം. കഴിഞ്ഞ ദിവസമാണ് 
നടൻ ഈ കുറിപ്പ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചെത്തിയിരുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/idavela1.jpg?resize
=600%2C338&ssl=1)

അമ്മ സംഘടനയോ, അം​ഗങ്ങളോ വിവാദങ്ങളിൽ ഉൾപ്പെടുമ്പോൾ ഏറ്റവും കൂടുതൽ സൈബർ ബുള്ളി൦ങ് 
ഇടവേള ബാബുവിന് എതിരെയായിരുന്നു. പലരും തന്നെ ബലിയാടാക്കി സമൂഹ മാധ്യമങ്ങളിൽ‌ അടക്കം
വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾ പോലും അതിന് മറുപടി പറഞ്ഞില്ലെന്ന് സ്ഥാനം ഒഴിയും മുമ്പ്
സംസാരിക്കവെ ഇടവേള ബാബു പറഞ്ഞിരുന്നു. 25 വർഷത്തിനുശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നത്
തന്നെയായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന
കാര്യം ഇടവേള ബാബു നേരത്തെപറഞ്ഞിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/ida1.jpg?resize=
969%2C549&ssl=1)
