# വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു

- Link: https://ml.b4blaze.com/film-news/salish-sasidharan-passed-away
- Published: 2022-12-29T19:01:40+05:30
- Author: Gargi

പൂനെയിലെ മലയാളി വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു. 47 വയസായിരുന്നു.
ആറ്റിങ്ങല്‍ ചാത്തുംപാറ സ്വദേശിയാണ്. മണ്ഡലപൂജയുടെ ഭാഗമായി നാഗ്പുര്‍ അയ്യപ്പക്ഷേത്രത്തില്‍
ഗാനമേള അവതരിപ്പിക്കാന്‍ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു. തിരിച്ചുവരാനായി
റെയില്‍വേ സ്റ്റേഷനില്‍ മടങ്ങിവരവിനായി കാത്തുനില്‍ക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
പ്ലാറ്റുഫോമിലെ എമര്‍ജന്‍സി വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/shaleesh-1059568.
jpg?resize=548%2C308&ssl=1)

വിവരമറിഞ്ഞ നാഗ്പുരിലെ മലയാളിസമാജം, എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി
മറ്റ് സഹായങ്ങള്‍ ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം പുണെയിലെക്ക് കൊണ്ടുവരും.
വയലിനു പുറമേ കീബോര്‍ഡ്, റിഥം തുടങ്ങിയവയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
