# പുഷ്പയില ഇഷ്ട ഗാനത്തെക്കുറിച്ച് പറഞ്ഞ് സല്‍മാന്‍ ഖാന്‍; വൈറല്‍ വീഡിയോ പങ്കുവെച്ച് സാമന്ത

- Link: https://ml.b4blaze.com/film-news/salman-khan-says-about-his-favourite-song
- Published: 2022-06-27T18:24:51+05:30
- Author: Rahul

അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2021ല്‍ ഇന്ത്യ മുഴുവന്‍ ട്രെന്‍ഡായ സിനിമയാണ്. സാധാരണ
ബിഗ് ബഡ്ജറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പോലും ഉത്തരേന്ത്യയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറില്ലാത്ത
സാഹചര്യത്തിലാണ് പുഷ്പ ചരിത്രം തിരുത്തിക്കുറിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ട്രെന്‍ഡ്
ആയിരുന്നു. ഇപ്പോഴിതാ പുഷ്പയിലെ ഗാനമാണ് കഴിഞ്ഞ വര്‍ഷ്‌ത്തെ തന്റെ ഇഷ്ടഗാനമെന്ന് പറഞ്ഞിരിക്കുകയാണ്
ബോളിവുഡ് സുപ്പര്‍താരം സല്‍മാന്‍ ഖാന്‍. പുഷ്പയിലെ ‘ഊ അണ്ടവ’ എന്ന ഗാനമാണ് തന്റെ ഇഷ്ട
ഗാനമായി അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു അവാര്‍ഡ് ഷോയിലായിരുന്നു സല്‍മാന്‍ഖാന്റെ തുറന്നു
പറച്ചില്‍. ഈ വര്‍ഷത്തില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രമോ, പാട്ടോ ഉണ്ടോ എന്ന അവതാരകയുടെ
ചോദ്യത്തിനാണ് ‘ഊ അണ്ഡവ’യാണ് ഇഷ്ട ഗാനം എന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.വീഡിയോ സാമൂഹിക
മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഈ ഗാനരംഗത്തില്‍ അഭിനയിച്ച സാമന്തയും ഇത് ട്വിറ്ററില്‍
പങ്കുവെച്ചിട്ടുണ്ട്. മുന്‍പ് ബോളിവുഡ് സുപ്പര്‍ താരം അമിതാഭ് ബച്ചനും പുഷ്പയുമായി 
ബന്ധപെട്ട ചോദ്യം അദ്ദേഹം അവതരിപ്പിക്കുന്ന ക്രോര്‍പതി പരിപാടിയില്‍ ചോദിച്ചിരുന്നു.
അന്നും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അത് നിറഞ്ഞു നിന്നതുമാണ്. റെക്കോഡ് പ്രതിഫലമായിരുന്നു‘
ഊ ആണ്ടവാ’ എന്ന ഗാനത്തില്‍ അഭിനയിക്കാന്‍ സാമന്ത വാങ്ങിയത്.

> ♥️♥️♥️ [https://t.co/UzkF0PVspl](https://t.co/UzkF0PVspl)
> — Samantha (@Samanthaprabhu2) [June 26, 2022](https://twitter.com/Samanthaprabhu2/status/1541106043635535872?ref_src=twsrc%5Etfw)

നിലവില്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. രണ്ടാം
ഭാഗം ”പുഷ്പ: ദി റൂളി’ന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍
അവതരിപ്പിച്ചിരുന്നത്. ഇതുവരെ കാണാത്ത ലുക്കിലും വേഷപ്പകര്‍ച്ചയിലുമാണ് അല്ലു അര്‍ജുന്‍
പുഷ്പയില്‍ എത്തിയത്.

 

 
