# തെരുവിലൂടെ ഓട്ടോ ഓടിച്ച് സല്‍മാന്‍ഖാന്‍..! താരത്തെ കണ്ട് ഞെട്ടി ആരാധകര്‍!

- Link: https://ml.b4blaze.com/film-news/salmankhan-drives-auto-on-street
- Published: 2021-12-30T14:49:25+05:30
- Author: Rahul

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ ആണ് സല്‍മാന്‍ഖാന്‍. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ
പിറന്നാള്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിച്ചത്. അതിനിടെ അദ്ദേഹത്തിന്
പാമ്പ് കടിയേറ്റതും വലിയ വാര്‍ത്തയായിരുന്നു, ഇപ്പോഴിതാ വീണ്ടും വാര്‍ത്താ കോളങ്ങളില്‍
ഇടം പിടിയ്ക്കുകയാണ് സല്‍മാന്‍ഖാന്‍. പുതിയ വിശേഷം എന്തെന്ന് അല്ലേ? ഒരു സാധാരണക്കാരനെ
പോലെ തെരുവിലൂടെ ഓട്ടോ ഓടിച്ചിരിക്കുകയാണ് സല്‍മാന്‍ഖാന്‍. ഈ വാര്‍ത്തയാണ് ഇപ്പോള്‍
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/salman-khan-1200-
4-300x167.jpg?resize=880%2C490&ssl=1)

സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന നടനാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. 
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരം ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോയാണ്.
താരത്തെ കണ്ട് അതിശയിക്കുന്ന ആരാധകരെയും കാണാം. സല്‍മാന്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് 
കണ്ട് ആരാധകര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാമ്പ് 
കടിയേറ്റതിന് ശേഷം വിശ്രമമെല്ലാം അവസാനിപ്പിച്ച് പൂര്‍ണ ആരോഗ്യവാനായി എത്തിയിരിക്കുകയാണ്
അദ്ദേഹം. ഇത് കണ്ട നിന്ന ആരാധകരും ഞെട്ടിയിരിക്കുകയാണ്. ഇത്രയും വലിയ സ്റ്റാര്‍ ആണെങ്കില്‍
പോലും ആഡംബരങ്ങളോട് വലിയ ഭ്രമം ഇല്ലാത്ത വ്യക്തിയാണ് സല്ലു എന്ന് അദ്ദേഹത്തിന്റെ ബന്ധു
തന്നെ വെളിപ്പെടുത്തിയിരുന്നു.

 
