# 2900 കോടി ആസ്തി ഉണ്ടായിട്ടും താമസം ഒറ്റമുറി ഫ്ലാറ്റിൽ; സൽമാൻ ഖാന്റെ ജീവിതം

- Link: https://ml.b4blaze.com/film-news/salmankhan-lives-1bhkflat
- Published: 2026-02-16T15:44:26+05:30
- Author: Nayana

ബോളിവുഡിലെ പകുതിയിലേറെ താരങ്ങളും തങ്ങളുടെ പ്രതിഫലം ചെലവഴിക്കുന്നത് പടുകൂറ്റൻ ആഢംബര
വീടുകൾ നിർമിക്കാനാണ്. എന്നാൽ 2900 കോടി ആസ്തിയുള്ള സൽമാൻ ഖാൻ ഇപ്പോഴും താമസിക്കുന്നത്
ഒറ്റ മുറി ഫ്ലാറ്റിലാണ്.

സിനിമയിലെത്തി ഇത്ര വർഷം പിന്നിട്ടിട്ടും സ്ഥിരമായി താമസിക്കാനായി ഒരു ബം​ഗ്ലാവ് സൽമാൻ
ഖാൻ വാങ്ങിയിട്ടില്ല. ഇപ്പോഴിതാ ആഢംബര വീടുകളോട് തനിക്ക് താല്പര്യം ഇല്ലാത്തതിന്റെ 
കാരണം പറയുകയാണ് നടൻ.

താനിപ്പോഴും 1 ബിഎച്ച്കെ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. ഒരു വലിയ വീട്ടിലേക്ക്
മാറുന്നത് തനിക്ക് ഒരിക്കലും പ്രധാനപ്പെട്ട കാര്യമല്ല. തനിക്ക് ആവശ്യമുള്ളതെല്ലാം തനിക്കുണ്ട്.
ഒരു വലിയ വീട് നിങ്ങൾ ആരാണ് എന്നതിൽ ഒരു മാറ്റവും വരുത്തുന്നില്ല. രാത്രിയിൽ സുഖമായി
ഉറങ്ങണം അത് എവിടെ എന്നതിലൊന്നും കാര്യമില്ലന്നും സൽമാൻ ഖാൻ പറഞ്ഞു. സമാധാനവും വ്യക്തിപരമായ
സുഖവും തനിക്ക് വലിയ വീടുകൾ നൽകുന്നില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
