# ‘ഒന്നും കാണാതെ ക്രിസ്റ്റഫര്‍ അദ്ദേഹം ചെയ്യില്ല എന്ന് ഉറപ്പായിരുന്നു, സിനിമ കണ്ടപ്പോഴും ആ പ്രതീക്ഷ തെറ്റിയില്ല’

- Link: https://ml.b4blaze.com/film-news/salu-salini-fb-post-about-christopher
- Published: 2023-02-11T00:12:41+05:30
- Author: Gargi

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്നതാണ് മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍
സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍. ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ്
ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.‘
നിലവില്‍ സ്‌ക്രിപ്റ്റ് സെലക്ഷനില്‍ വളരെയധികം ശ്രദ്ധിക്കുന്ന നടനാണ് മമ്മൂക്ക. ഒന്നും
കാണാതെ ക്രിസ്റ്റഫര്‍ എന്ന ചിത്രം അദ്ദേഹം ചെയ്യില്ല എന്ന് ഉറപ്പായിരുന്നു. സിനിമ കണ്ടപ്പോഴും
ആ പ്രതീക്ഷ തെറ്റിയില്ലെന്നാണ് ശാലു ശാലിനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/christopher-1.jpg?
resize=696%2C364&ssl=1)

സോഷ്യല്‍ മീഡിയയില്‍ ഒരു സിനിമയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഇരിക്കുന്ന കുറെ
പേര്‍ ഉണ്ട് എന്ന് ഇന്നത്തോടെ എനിക്ക് മനസ്സിലായി.
 പറഞ്ഞുവരുന്നത് ക്രിസ്റ്റഫര്‍ എന്ന
സിനിമയെ കുറിച്ചാണ്. ഇന്ന് രാവിലെ ആദ്യ ഷോ തന്നെ ഞാന്‍ ചിത്രം കണ്ടിരുന്നു. നിലവില്‍
സ്‌ക്രിപ്റ്റ് സെലക്ഷനില്‍ വളരെയധികം ശ്രദ്ധിക്കുന്ന നടനാണ് മമ്മൂക്ക. ഒന്നും കാണാതെ
ക്രിസ്റ്റഫര്‍ എന്ന ചിത്രം അദ്ദേഹം ചെയ്യില്ല എന്ന് ഉറപ്പായിരുന്നു. സിനിമ കണ്ടപ്പോഴും
ആ പ്രതീക്ഷ തെറ്റിയില്ല. നല്ല ഡീസന്റ് പടം… നീറ്റ് മേക്കിങ്… അനാവശ്യമായി ഒരു എലമന്റുമില്ലാത്ത
തിരക്കഥ, ഗംഭീര BGM ഉം വിഷ്വല്‍സും… ഇതിനെല്ലാം പുറമെ മെഗാസ്റ്റാറിന്റെ അഴിഞ്ഞാട്ടം
ലെവല്‍ പെര്‍ഫോമന്‍സും സ്‌ക്രീന്‍ പ്രെസന്‍സും… അതു മാത്രമല്ല അല്പം പോലും ലാഗില്ലാതെ
ഒരേ സമയം ത്രില്ലടിപ്പിച്ചും കണ്ണ് നനയിച്ചും കാണികളെ പിടിച്ചിരുത്താനും സിനിമയ്ക്ക്
സാധിക്കുന്നുണ്ട് ബി ഉണ്ണി കൃഷ്ണന്റെയോ ഉദയകൃഷ്ണയുടെയോ മുന്‍പെ ഉള്ള സിനിമകള്‍ നോക്കി
ക്രിസ്റ്റഫറിന് മാര്‍ക്ക് ഇടുന്നവരോട് പുച്ഛം മാത്രം… എന്റെ അഭിപ്രായത്തില്‍ ഇവരുടെ
കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നു തന്നെയാണ് ക്രിസ്റ്റഫര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/salu.jpg?resize=
696%2C774&ssl=1)

ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തിയ ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത്
ആര്‍.ഡി ഇല്യൂമിനേഷന്‍സ് എല്‍.എല്‍.പി ആണ്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ
ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ്`
ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ
അവതരിപ്പിക്കുന്നു.
