# ഡയാന മലയാളം പറഞ്ഞിട്ട് പോയാല്‍ മതി..!! പണി കൊടുത്ത് ദുല്‍ഖര്‍ സല്‍മാന്‍..!!

- Link: https://ml.b4blaze.com/film-news/salute-movie-location-fun-video-shared-by-diana
- Published: 2022-03-25T09:41:40+05:30
- Author: Rahul

സല്യൂട്ട് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് ഡയാന പെന്റി മലയാള സിനിമാ രംഗത്ത്
തുടക്കം കുറിയ്ക്കുന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷാചിത്രങ്ങളിലേയും അഭിനേതാക്കളോട്
സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് ദുല്‍ഖര്‍. ഇപ്പോഴിതാ ബോളിവുഡ് നടി ഡയാനയുമൊത്തുള്ള
ദുല്‍ഖറിന്റെ രസകരമായ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഡയാന
തന്നെയാണ് ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്.

[https://www.instagram.com/reel/CbSEHdEg4f8/?utm_source=ig_web_copy_link](https://www.instagram.com/reel/CbSEHdEg4f8/?utm_source=ig_web_copy_link)

ഡയാനയെ മലയാളം പറയിപ്പിക്കുന്ന ദുല്‍ഖറിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. 
നടിയെ മലയാളം പഠിപ്പിക്കുന്ന ദുല്‍ഖര്‍ നാക്ക് കുഴയ്ക്കുന്ന ചൊല്ലുകളും വാക്കുകളും 
പറയിപ്പിക്കുന്നു. ഈ രസകരമായ വീഡിയോ ദുല്‍ഖറിന്റെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
സല്യൂട്ട് എന്ന ചിത്രത്തില്‍ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് 
എത്തിയ ദുല്‍ഖറിന്റെ നായികാ കഥാപാത്രത്തിലാണ് ഡയാന സിനിമയില്‍ എത്തുന്നത്. അതേസമയം,
താന്‍ ഈ സിനിമയില്‍ എത്തിയതിനും എല്ലാവരും മികച്ച സഹകരണം നല്‍കിയതിനും നടി നന്ദി അറിയിക്കുന്നുണ്ട്.

[https://www.instagram.com/reel/CbMjrXBD2V1/?utm_source=ig_web_copy_link](https://www.instagram.com/reel/CbMjrXBD2V1/?utm_source=ig_web_copy_link)

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശനം തുടരുകയാണ്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായി
എത്തിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മനോജ് കെ ജയന്‍, ബിനു പപ്പു, അന്‍സിബ,
ലക്ഷ്മി ഗോപാലസ്വാമി, വിജയകുമാര്‍, അലന്‍സിയര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ മറ്റ്
വേഷങ്ങളില്‍ എത്തുന്നുണ്ട്.

 
