# ദുല്‍ഖര്‍ സല്‍മാന്‍ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.. മമ്മൂട്ടി ഇടപെട്ടില്ലേ..? ചോദ്യവുമായി ആരാധകര്‍..!!

- Link: https://ml.b4blaze.com/film-news/salute-movie-ott-release
- Published: 2022-03-08T10:12:49+05:30
- Author: Rahul

പിതാവായ മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് ദുല്‍ഖര്‍
സല്‍മാന്‍. കൊവിഡ് തരംഗം പ്രതിസന്ധിയിലാക്കിയ തീയറ്റര്‍ മേഖലയെ ഒരുപക്ഷേ കൈപിടിച്ച്
ഉയര്‍ത്താന്‍ ആദ്യം കൈ കൊടുത്തത് ദുല്‍ഖര്‍ ആണെന്ന് പറയാം. കാരണം അന്‍പത് ശതമാനം സീറ്റിംഗ്
കപ്പാസിറ്റി മാത്രം ഉണ്ടായിരുന്നിട്ടും തന്റെ സിനിമയായ കുറുപ്പ് തീയറ്ററില്‍ തന്നെ 
റിലീസ് ചെയ്യിക്കാന്‍ ദുല്‍ഖര്‍ തയ്യാറായി. അതില്‍ മമ്മൂട്ടിയുടെ ഇടപെടലും ചെറുതല്ലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/kurup-3-300x169.
jpg?resize=1055%2C594&ssl=1)

അദ്ദേഹത്തിന്റെ കൂടി തീരുമാന പ്രകാരമാണ് സിനിമ കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും
തീയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
 കൊവിഡ് ഭീതിയില്‍ നിന്ന പ്രേക്ഷകര്‍
കുറുപ്പ് കാണാന്‍ കൂട്ടമായി എത്തിയതോടെ തീയറ്റര്‍ മേഖല ഉയര്‍ത്ത് എഴുന്നേല്‍ക്കുകയായിരുന്നു.
കുറുപ്പ് എത്തിയ ശേഷം ഉണര്‍ന്ന തീയറ്റര്‍ മേഖലയിലേക്ക് പിന്നീട് ഒരുപാട് സിനിമകള്‍ 
എത്തി. എന്നാല്‍ ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഒടിടി റിലീസ് ആണെന്ന്
അറിഞ്ഞതിന്റെ നിരാശയിലാണ് ജനങ്ങള്‍.

ദുല്‍ഖര്‍ ചിത്രം എന്തുകൊണ്ട് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന ചോദ്യമാണ്
ആരാധകര്‍ ചോദിക്കുന്നു. എല്ലാം സിനിമയുടെ നിര്‍മ്മാതാക്കളുടേയും മറ്റ് പ്രധാനപ്പെട്ട
അണിയറ പ്രവര്‍ത്തകരുടേയും തീരുമാനം ആണെന്നിരിക്കെ മമ്മൂട്ടിയ്ക്കും ഈ തീരുമാനത്തില്‍
ഒരു മാറ്റം വരുത്താന്‍ സാധിക്കില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/salute-movie89-300x225.
jpg?resize=1044%2C783&ssl=1)

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ആണ് സല്യൂട്ട് സംവിധാനം ചെയ്യുന്നത്.
ഇതൊരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിരിക്കും. ചിത്രത്തില്‍ അരവിന്ദ്
കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. തീയറ്റര്‍ 100 ശതമാനം
സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോള്‍ ചിത്രം ഒടിടിക്ക് വിട്ടത്
ശരിയായില്ല എന്നാണ് ആരാധകര്‍ പരിഭവം പറയുന്നത്.

 

 
