# ഫൈറ്റ് സീന്‍ ഷൂട്ടിംഗിനിടെ സാമന്തയ്ക്ക് അപകടം!!!

- Link: https://ml.b4blaze.com/film-news/samanta-posts-pic-of-bruised-hands
- Published: 2023-02-28T22:12:30+05:30
- Author: Anu

ഷൂട്ടിംഗിനിടെ തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവിന് പരിക്ക്. ആക്ഷന്‍
രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. പുതിയ ചിത്രം സിറ്റാഡലിന്റെ സെറ്റിലായിരുന്നു
അപകടമുണ്ടായത്. കൈയ്ക്കാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.

നടി തന്നെയാണ് അപകട വിവരം പങ്കുവച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പരിക്കേറ്റ കൈയ്യുടെ
ചിത്രം പങ്കുവച്ചത്. രക്തകറകളും മുറിവുകളുമുള്ള കൈകളുടെ ചിത്രമാണ് സാമന്ത ഇന്‍സ്റ്റാഗ്രാമില്‍
പങ്കിട്ടത്. ‘പേര്‍ക്‌സ് ഓഫ് ആക്ഷന്‍’ എന്ന് കുറിപ്പോടെയാണ് താരം ചിത്രം പങ്കിട്ടത്.

അതേസമയം, അടുത്തിടെയാണ് നടി മയോസൈറ്റിസ് എന്ന രോഗവുമായി താന്‍ പെരുതുകയാണ് എന്ന് അറിയിച്ചിരുന്നു.
ഏറെ നാളായി അതിന്റെ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് താരം ‘ശാകുന്തളം’ സെറ്റിലേക്ക്
എത്തിയിരുന്നത്.

സിറ്റാഡലിനിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി കഠിനമായി പരിശീലനം നടത്തിയിരുന്നു താരം. സ്റ്റണ്ട്മാനും
ആക്ഷന്‍-സംവിധായകനുമായ യാനിക്ക് ബെന്നുമായുള്ള പരിശീലനത്തിന്റെ വീഡിയോയും നടി പങ്കുവെച്ചിരുന്നു.
⌊
cropped-samantha1.jpg⌉ മാത്രമല്ല നൈനിറ്റാളില്‍ എട്ടു ഡിഗ്രി സെല്‍ഷ്യസിലും താരം ഷൂട്ടിംഗിനെത്തിയിരുന്നു.
കൊടുതണുപ്പിലും ഷൂട്ടില്‍ നിന്ന് ഇടവേളയെടുത്തിട്ടില്ലായിരുന്നു. സാമന്തയുടെ ഈ പോരാട്ടത്തിന്
ആരാധകര്‍ നിറകൈയ്യടി നല്‍കിയിരുന്നു. ഏപ്രില്‍ 14നാണ് സാമന്തയുടെ പുതിയ ചിത്രം ‘ശാകുന്തളം’
തിയ്യേറ്ററിലെത്തുന്നത്.

>  
> View this post on Instagram
>  
> [A post shared by Samantha (@samantharuthprabhuoffl)](https://www.instagram.com/p/CopZLjhLhJZ/?utm_source=ig_embed&utm_campaign=loading)
