# ‘ജീവിതത്തിൽ വിജയങ്ങളേക്കാൾ പരാജയങ്ങളാണ് കൂടുതൽ പാഠങ്ങൾ പകർന്നുതരികയെന്ന് സാമന്ത!

- Link: https://ml.b4blaze.com/film-news/samantha-about-life
- Published: 2023-04-10T13:10:10+05:30
- Author: Ajay

ഏവരും കാത്തിരിക്കുന്ന ചിത്രമാണ് സാമന്ത റൂത്ത പ്രഭു നായികയാകുന്ന ‘ശാകുന്തളം’. പുരാണ
പശ്ചാത്തലത്തിൽ ഒരുന്ന സിനിമയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം
ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്
നടി സാമന്ത. കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു ചോദ്യോത്തര സെഷനിലൂടെ ആരാധകരുമായി താരം സംവദിച്ചിരുന്നു

 പുതിയ ചിത്രമായ ശാകുന്തളത്തിന്റെ വിശേഷങ്ങളും തന്റെ ജീവിതത്തേക്കുറിച്ചുമെല്ലാം സാമന്ത
ട്വീറ്റ് ചെയ്തു. ശാകുന്തളത്തിനായി നീക്കിവെച്ച രണ്ടുവർഷത്തിൽ എന്തെല്ലാം മാറ്റങ്ങൾ
ജീവിതത്തിൽ സംഭവിച്ചു എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്തുവന്നാലും നേരിടാൻ തക്ക
പ്രാപ്തിയായെന്ന് തോന്നുവെന്നുമാണ് ഇതിനുള്ള ഉത്തരമായി സാമന്ത പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sam-t.jpg?resize
=1280%2C720&ssl=1)

ശകുന്തള വളരെയേറെ പ്രചോദനം നൽകുന്ന കഥാപാത്രമാണ്കഥാപാത്രങ്ങൾ വരുമ്പോൾ അതുചെയ്യാൻ എനിക്ക്
ഭയമാകുന്നുവെങ്കിൽ ഞാനത് ഉറപ്പായും ചെയ്തിരിക്കും. . പ്രതിസന്ധി ഘട്ടങ്ങളിലും ശകുന്തള
പ്രസാദാത്മകമായും അന്തസോടെയും നിന്നിരുന്നു. ഞാനും ആ വഴിയേ പോകാൻ ആഗ്രഹിക്കുന്നു. ജീവിതത്തിൽ
വിജയങ്ങളേക്കാൾ പരാജയങ്ങളാണ് കൂടുതൽ പാഠങ്ങൾ പകർന്നുതരികയെന്നും പരാജയങ്ങൾ എപ്പോഴും
നിങ്ങളെ കൂടുതൽ മികച്ചതാക്കും. സാമന്ത വ്യക്തമാക്കി

 

 
