# അദ്ദേഹവുമായുള്ള ബന്ധം തുടർന്നായിരുന്നുവെങ്കിൽ എനിക്ക് ആ നടിയുടെ അവസ്ഥയായേനെ!

- Link: https://ml.b4blaze.com/film-news/samantha-about-love
- Published: 2021-07-19T10:33:09+05:30
- Author: Rahul

സാമന്തയും നാഗചൈതന്യയും തമ്മിൽ പ്രണയിച്ച് വിവാഹിതർ ആയവർ ആണ്. എന്നാൽ നാഗചൈതന്യയുമായി
പ്രണയത്തിൽ ആകുന്നതിനു മുൻപ് സമാന്തയ്ക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. നടൻ സിദ്ധാർഥുമായി
സാമന്ത രണ്ടര വർഷക്കാലം പ്രണയത്തിൽ ആയിരുന്നു. എന്നാൽ രണ്ടര വർഷക്കാലം നീണ്ടു നിന്ന
പ്രണയം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ജബർദസ്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ
വെച്ചാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിൽ ആകുന്നതും. സിദ്ധാർത്ഥ് സ്ത്രീകളുമായി
വളരെ അടുത്ത് ഇടപെഴകുന്ന ആളാണെന്നും സൂക്ഷിക്കണം എന്നും സാമന്തയുടെ സുഹൃത്തുക്കൾ സമാന്തയോട്
പറഞ്ഞിരുന്നുവെങ്കിലും അവരുടെ നിർദേശത്തെ അവഗണിച്ച് കൊണ്ടാണ് സാമന്ത സിദ്ധാർഥുമായുള്ള
ബന്ധം തുടർന്നത്. ഇവരുടെ ബന്ധം പുറത്ത് സംസാരം ആയതോടെ ഇരുവരും ഒന്നിച്ച് പൊതുവേദികളിലും
പ്രത്യക്ഷപ്പെടാൻ തുടങ്ങി.

അവാർഡ് വേദികളിലും അമ്പലങ്ങളിലും എല്ലാം ഇരുവരും ഒരുമിച്ച് എത്തിയതിന്റെ ചിത്രങ്ങളും
മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു ശേഷമാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞ
വാർത്ത വരുന്നത്. എന്നാൽ ബ്രെക്കപ്പിന്റെ കാരണം എന്താണെന്ന് ഇരുവരും ഇത് വരെ തുറന്ന്
പറഞ്ഞിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ഒരു സൂചന നൽകിയിരിക്കുകയാണ് സാമന്ത. അയാളുമായുള്ള
ബന്ധം തുടർന്നിരുന്നു എങ്കിൽ എനിക്കും നടി സാവിത്രിയുടെ അവസ്ഥ ആകുമായിരുന്നു എന്നാണ്
സാമന്ത ഇപ്പോൾ പറഞ്ഞത്. എന്നാൽ ഇതിൽ സിദ്ധാർത്ഥിന്റെ പേരോ ഒന്നും സൂചിപ്പിച്ചിട്ടും
ഇല്ല. നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് മഹാനദി. ചിത്രത്തിൽ
വില്ലനായി എത്തുന്ന കഥാപാത്രത്തെ ആണോ സാമന്ത സിദ്ധാർത്തായി താരതമ്യം ചെയ്തത് എന്ന് 
ആണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.

സമാന്തയ്ക് കുറെ അധികം ആൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നും എന്നാൽ ഇവരുമായുള്ള സൗഹൃദം
സിദ്ധാർത്ഥിന് ഇഷ്ടമല്ലായിരുന്നു എന്നും ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാകുകയും
പിരിയുകയും ആയിരുന്നു എന്ന വാർത്തയും പ്രചരിച്ചിരുന്നു.
  

 

 

 

 

 
