# പലപ്പോഴും ഞാൻ അവനൊരു രണ്ടാം ഭാര്യ മാത്രമാണ് എന്ന് തോന്നാറുണ്ട്!

- Link: https://ml.b4blaze.com/film-news/samantha-about-nagachaithanya
- Published: 2020-11-25T11:46:40+05:30
- Author: Sreekumar

തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള നടിയാണ് സമന്ത, തമിഴിലും തെലുങ്കിലുമായി താരം തിളങ്ങി
നിൽക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു സമാന്തയും നാഗചൈതന്യയും വിവാഹിതർ ആയത്.
വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാതെ വീണ്ടും അഭിനയവുമായി സജീവമാകുകയായിരുന്നു
താരം. സമൂഹ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള നായികമാരില്‍ ഒരാളുകൂടെയാണ്
സാമന്ത. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. നാഗ
ചൈതന്യയ്ക്ക് ഒപ്പം മാലിദ്വീപിൽ സ്കൂബ ഡൈവിങ് ചെയ്യുന്നതിന്റെ ചിത്രം താരം കഴിഞ്ഞ ദിവസം
പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ നാഗചൈതന്യയുടെ സ്വഭാവത്തെ പറ്റി തുറന്ന് പറയുകയാണ്
സാമന്ത. ⌊samantha⌉
 നാഗചൈതന്യയ്ക്ക് താൻ ഒരു രണ്ടാം ഭാര്യയെ പോലെയാണെന്നാണ് സാമന്ത
പറഞ്ഞത്. ഒരു തെലുങ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സാമന്ത ഈ കാര്യം തുറന്നു പറഞ്ഞത്.
സാമന്ത പറയുന്നത് കേട്ട് ആദ്യം പ്രേക്ഷകർ ഒന്ന് നടുങ്ങി. കാരണം വളരെ സ്നേഹത്തോടെ ആണ്
ഇവർ പൊതുവേദികളിലും മറ്റും എത്തുന്നത്. അത് കൊണ്ട് തന്നെ മാതൃകാ ദാമ്പത്യം നയിക്കുകയാണ്
എന്ന വിശ്വാസത്തിൽ ആയിരുന്നു പ്രേക്ഷകർ. എന്നാൽ സാമന്തയുടെ ഈ പറച്ചിൽ എല്ലാ വിശ്വാസങ്ങളെയും
തകർക്കും വിധം ആയിരുന്നു. എന്നാൽ തൊട്ട് പുറമെയുള്ള സാമന്തയുടെ വാക്കുകൾ കേട്ടപ്പോൾ
ആണ് പ്രേക്ഷകർക്ക് സമാധാനം ആയത്. ⌊Samantha_chay⌉ അവന് എന്നെക്കാൾ പ്രീയപെട്ടത് അവന്റെ
തലയിണ ആണ്. അത് ഉണ്ടെങ്കിൽ അവൻ അതിനെയും കെട്ടിപ്പിടിച്ചാണ്‌ കിടന്നുറങ്ങാറുള്ളത്. 
അപ്പോഴൊക്കെ ഞാൻ അവന്റെ രണ്ടാം ഭാര്യ ആണോ എന്ന് എനിക്ക് തോന്നാറുണ്ട്. ഞങ്ങൾക്കിടയിൽ
പലപ്പോഴും ഒരു തടസമായി തലയിണ മാറിയിട്ടുണ്ടെന്നും സാമന്ത അഭിമുഖത്തിൽ പറഞ്ഞു. ഈ രസകരമായ
തുറന്നുപറച്ചിൽ നടത്തുമ്പോഴും താരത്തിന് ചിരി അടക്കാൻ ആയില്ല.
