# മറ്റൊരിടത്തും സന്തോഷത്തോടെ ഇരിക്കാനാവില്ല: നാഗചൈതന്യയ്‌ക്കൊപ്പം താമസിച്ച വീട് വലിയ വിലകൊടുത്ത് സ്വന്തമാക്കി സാമന്ത

- Link: https://ml.b4blaze.com/film-news/samantha-buys-house-where-she-used-to-live-with-naga-chaitanya
- Published: 2022-07-31T15:03:53+05:30
- Author: Anu

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹമോചനം.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായിരുന്നത്.
2017ലാണ് താരങ്ങള്‍ വിവാഹിതരായത്. 2021ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഇതുവരെയും
വിവാഹമോചനത്തിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, ഇപ്പോഴിതാ നാഗിനൊപ്പം താമസിച്ചിരുന്ന വീട് ഇരട്ടിവില കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ്
സാമന്ത. സാമന്ത വീട് വാങ്ങിയ വിശേഷം പങ്കുവച്ചത്
 നടന്‍ മുരളി മോഹനാണ്.  മകനൊപ്പം താമസിക്കാനായി
താനൊരു ഫ്‌ളാറ്റ് നിര്‍മ്മിച്ചിരുന്നു. അതുകണ്ടപ്പോഴാണ് നാഗചൈതന്യയ്ക്ക് ആ വീട് സ്വന്തമാക്കണമെന്ന്
ആഗ്രഹം പറഞ്ഞിരുന്നു. അതിന് ശേഷമായാണ് ഈ വീട് വിറ്റ് ഇരുവരും വീട് മേടിച്ചതും ഒന്നിച്ച്
താമസിച്ചതും. നേരത്തെ താമസിച്ചിരുന്ന വീട് വേണമെന്ന ആഗ്രഹം പറഞ്ഞ്് സാമന്ത അടുത്തിടെ
എത്തിയതെന്നും മുരളി മോഹന്‍ പറയുന്നു.

ഈ വീട് തന്നെ വേണം എന്ന് പറഞ്ഞ സാമന്ത വലിയ വില കൊടുത്താണ് അത് സ്വന്തമാക്കിയത്. മറ്റെവിടെയും
തനിക്ക് സന്തോഷത്തോടെ ഇരിക്കാനാവില്ലെന്നും താരം പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്.

അമ്മയ്‌ക്കൊപ്പമായാണ് നടി ഈ വീട്ടിലേക്ക് താമസം മാറിയത്. എന്നാല്‍ ഇതിനിടെ നാഗചൈതന്യ
ജീവനാംശമായി സാമന്തയ്ക്ക് വീട് നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് സാമന്ത പഴയ വീട് വീണ്ടും സ്വന്തമാക്കിയെന്ന് മുരളി മോഹനന്‍ പ്രതികരിച്ചിരിക്കുന്നത്.
