# ബിക്കിനിയില്‍ കാട്ടിനുള്ളിലെ കുളത്തില്‍ നീരാടി അര്‍മാദിച്ച് സാമന്ത!!!

- Link: https://ml.b4blaze.com/film-news/samantha-forest-pool-photos-viral
- Published: 2024-02-24T17:39:15+05:30
- Author: Anu

ആരാധകരേറെയുള്ള തെന്നിന്ത്യയിലെ താരറാണിയാണ് സാമന്ത. കുറച്ചുനാളായി ആരോഗ്യപ്രശ്‌നങ്ങളെ
തുടര്‍ന്ന് സിനിമയില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ
പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം ഇപ്പോള്‍ മലേഷ്യയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. 
ലോങ്കവിയില്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധക ഹൃദയം കീഴടക്കുന്നത്.
കാടിന് നടുവിലുള്ള പ്രകൃതിദത്ത തടാകത്തില്‍ നീന്തിത്തുടിയ്ക്കുകയാണ് താരം.
  ബിക്കിനി
ധരിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച് തടാകത്തില്‍ കുളിയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍
വൈറലായി കഴിഞ്ഞു. ഏറ്റവും വലിയ സ്‌നേഹം- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
നീരാടുന്ന ചിത്രങ്ങള്‍ക്ക് പുറമെ ധ്യാനിക്കുന്നതിന്റേയും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന
മനോഹര കെട്ടിടങ്ങളുടേയുമെല്ലാം ചിത്രങ്ങളും താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി 
പേരാണ് താരത്തിനെ പ്രശംസിച്ച് എത്തുന്നത്.
