# നയൻതാരക്ക് പിന്നാലെ ബോളിവുഡിലേക്ക് ചുവടു വെച്ച് സാമന്ത 

- Link: https://ml.b4blaze.com/film-news/samantha-into-bolliwood
- Published: 2023-09-18T14:03:31+05:30
- Author: B4blaze News Desk

തെന്നിന്ത്യൻ താര സുന്ദരിയായ സാമന്ത ഇപ്പോൾ ബോളിവുഡിലേക്ക് ചുവടു വെച്ച വാർത്തയാണ് 
ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞുനിൽക്കുന്നത്, മുൻപ് ഫാമിലി മാൻ വെബ് സീരിസിലൂടെ ബോളിവുഡിൽ
ചലനം സൃഷ്ട്ടിച്ച നടി കൂടിയായിരുന്നു സാമന്ത. ഇപ്പോൾ താരം ആദ്യമായി ഒരു ഹിന്ദിചിത്രത്തിൽ
അഭിനയിക്കുകയാണ് നടൻ സൽമാൻ ഖാൻ. ഈ ചിത്രം നിർമിക്കുന്നത് കരൺ ജോഹർ, ചിത്രത്തിന്റെ സംവിധായകൻ
വിഷ്ണുവർദ്ധൻ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/samantha1.jpg?resize
=1080%2C810&ssl=1)

ഇപ്പോൾ നടി ചിത്രത്തിലെ അണിയറപ്രവര്തകരുമായി ചർച്ച നടത്തിയെന്നാണ് റിപോർട്ടുകൾ പറയുന്നത്.
എന്നാൽ സൽമാന്റെ ഈ ചിത്രത്തിലേക്ക് തൃഷയെയും, അനുഷ്ക ഷെട്ടിയെയും പരിഗണിച്ചു എന്നും
പിന്നീട് സാമന്തയെ നായികാ സ്ഥാനത്തേക്ക് തീരുമാനിക്കുകയും ചെയ്യ്തു എന്നുമാണ് റിപ്പോർട്ടുകൾ,
കരൺ ജോഹറും, സൽമാൻ ഖാനും 25 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഒരു പുതിയ ചിത്രത്തിലേക്ക് 
എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/salman1-1.jpg?resize
=971%2C622&ssl=1)

ഈ വര്ഷം നവംബറോടു കൂടി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഇപ്പോൾ നയൻ താരക്കെ പിന്നാലെയാണ്
സാമന്തക്ക് ഇങ്ങനൊരു അവസരം ബോളിവുഡിൽ നിന്നും ലഭിക്കുന്നത്, നയൻ താരയുടെ ആദ്യ ബോളിവുഡ്
ചിത്രമായിരുന്നു ഷാരൂഖ് നായകൻ ആയ ജവാൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/samantha3.jpg?resize
=1080%2C1350&ssl=1)

 
