# സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കാനൊരുങ്ങി സാമന്ത

- Link: https://ml.b4blaze.com/film-news/samantha-is-about-to-take-a-long-break-from-films
- Published: 2022-12-21T09:10:41+05:30
- Author: Ajay

തെന്നിന്തയൻ സിനിമയിലെ താരറാണിയാണ് സാമന്ത റൂത്ത് പ്രഭു. മികച്ച അഭിനേത്രിയായ താരത്തിന്
പക്ഷേ 2022 വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്തെന്നാൽ കുറച്ച മാസങ്ങൾക്ക് മുൻപ് സാമന്ത
ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു.താൻ മയോസിറ്റിസ് രോഗ ബാധിതയാണെന്നും സുഖം പ്രാപിക്കാൻ
എത്ര സമയമെടുക്കുന്നുവെന്നും താരം തുറന്നു പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/samatha.jpg?resize
=1280%2C720&ssl=1)

യശോദയുടെ ചിത്രീകരണ സമയത്ത് സാമന്ത ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. എന്നാൽ
കൂടുതൽ ചികിത്സയ്ക്കായി ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നുള്ള റിപ്പോർട്ടുകളും വന്നിരുന്നു.
അതിനാൽ തന്നെ സിനിമയിൽ നിന്ന് മാറിനിൽക്കാൻ ഒരുങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.
തന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പൂർണ്ണമായി സുഖം പ്രാപിക്കാനുമാണ്
സിനിമകളിൽ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/sam-tha-2.jpg?resize
=1280%2C720&ssl=1)

അതേ സമയം നടൻ വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഖുഷി എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്.
ഇതിനകം ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണം പൂർത്തിയായെന്നും എന്നാൽ ഇപ്പോൾ സിനിമ നിർത്തിവച്ചിരിക്കുകയാണെന്നുമുള്ള
വാർത്തകൾ വരുന്നുണ്ട് കൂടാതെ താൻ കാരണം ആ പ്രൊജക്റ്റുകൾ ഇനിയും വൈകരുതെന്ന് കരുതി 
സാമന്ത കരാർ ചെയ്ത ബോളിവുഡ് ചിത്രങ്ങളിൽ പിന്മാറിയതായും പറയപ്പെടുന്നുണ്ട്.

 
