# സാമന്ത വാങ്ങിയത് അഞ്ച് കോടി..! പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ!!

- Link: https://ml.b4blaze.com/film-news/samantha-item-number-pushpa
- Published: 2022-01-17T15:04:49+05:30
- Author: Rahul

തെന്നിന്ത്യയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു നടി സാമന്തയുടെ പുഷ്പ എന്ന
സിനിമയിലെ ഐറ്റം ഡാന്‍സ്. സിനിമ റിലീസാവുന്നതിന് മുന്‍പേ ഊ ആണ്ടവാ എന്ന സാമന്തയുടെ 
ഐറ്റം നമ്പര്‍ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചു. 51 മില്യണ്‍ വ്യൂസ്
നേടിയ ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്. ഇപ്പോഴിതാ
യഥാര്‍ത്ഥത്തില്‍ ഈ ഡാന്‍സ് നമ്പറിന് വേണ്ടി താരം വാങ്ങിയത് ഒന്നരക്കോടി രൂപയല്ല എന്നാണ്
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/samantha-1639378138-
300x169.jpg?resize=934%2C526&ssl=1)

ഒന്നര കോടി രൂപയാണ് താരം ”ഊ ആണ്ടവാ ” എന്ന ഗാനത്തിനായി വാങ്ങിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ താരം വാങ്ങിയത് അഞ്ചു കോടി രൂപയാണ്. പുഷ്പയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്
സമാന്തയുടെ ഐറ്റം ഡാന്‍സ്. സാമന്തയുടെ കരിയറിലെ ആദ്യ ഐറ്റം ഡാന്‍സാണ് ഇത്. അല്ലു അര്‍ജുന്‍
പറഞ്ഞില്ലായിരുന്നെങ്കില്‍ ആ ഗാനം ചെയ്യില്ലായിരുന്നു എന്നാണ് സാമന്ത പറഞ്ഞിരുന്നു.
മാത്രമല്ല ആ ഗാനത്തിന് വേണ്ടി താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്നും മാനസികമായി 
ഒരുപാട് തയ്യാറെടുത്തിരുന്നു എന്നും സാമന്ത വെളിപ്പെടുത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/samantha-300x165.
jpg?resize=902%2C496&ssl=1)

പാട്ട് എങ്ങിനെ പുറത്തു വരും എന്ന പേടി താരത്തിന് ഉണ്ടായിരുന്നു. പക്ഷെ അല്ലു അര്‍ജുന്‍
തന്നെ ഇരുത്തി, കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഒന്ന്
കൊണ്ട് മാത്രമാണ് ആ പാട്ട് ചെയ്തത്. അല്ലെങ്കില്‍ താന്‍ ചെയ്യില്ലായിരുന്നു എന്നാണ്
സമാന്ത പറഞ്ഞത്. സാമന്ത ഇതിനായി വാങ്ങിയ പ്രിതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍
ഇപ്പോള്‍.
