# സാമന്ത അഭിനയം നിർത്തുന്നു ; നിരാശയോടെ ആരാധകർ

- Link: https://ml.b4blaze.com/film-news/samantha-latest-update
- Published: 2023-07-05T18:45:49+05:30
- Author: Shilpa

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയതാരമാണ് സാമന്ത. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡും
കടന്നു ഹോളിവുഡ് വരെ എത്തിയിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന
വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. താരവുമായി ബന്ധപ്പെട്ട എല്ലാ
വാർത്തകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-184232-289x300.png?resize=798%2C828&ssl=1)

എന്നാൽ ഇപ്പോൾ ആരാധകരെ എല്ലാം ഞെട്ടിച്ചുകൊണ്ട് സാമന്ത അഭിനയ ജീവിതത്തിൽ നിന്നും ഇടവേള
എടുക്കുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആരോ​ഗ്യപരമായ കാരണങ്ങളാണ് തീരുമാനത്തിന്
പിന്നിലെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പേശികളെ ബാധിക്കുന്ന
മയോസൈറ്റിസ് രോ​ഗത്തിന്റെ പിടിയിലാണെന്ന് സാമന്ത നേരത്തെ അറിയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-184317-231x300.png?resize=805%2C1045&ssl=1)

എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ
രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ
പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. തുടർചികിത്സയ്ക്കും വിശ്രമത്തിനുമായാണ്
താരം സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. ഒരു വർഷത്തേക്കാണ് താരം ഇടവേള എടുക്കുന്നത്.
ചിത്രങ്ങൾക്കായി കൈപ്പറ്റിയ അഡ്വാൻസ് തുകകൾ തിരികെ നൽകുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-184332-246x300.png?resize=868%2C1059&ssl=1)
