# നാഗചൈതന്യ നല്‍കിയ വിവാഹ പുടവയും തിരികെ നല്‍കി?: വിവാഹത്തിന്റെ ഓര്‍മകള്‍പോലും വെറുത്ത് സാമന്ത

- Link: https://ml.b4blaze.com/film-news/samantha-nagachaithanya-life
- Published: 2022-03-09T20:33:39+05:30
- Author: Rahul

സാമന്ത-നാഗചൈതന്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും വാര്‍ത്തകളുമാണ്
പ്രചരിക്കുന്നത്. ചൂടുപിടിക്കുന്ന ഗോസിപ്പുകളില്‍, ഇരുവരും വിവാഹ മോചിതരായതിന്റെ വിവിധ
കാരണങ്ങളാണ് പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്.

ഈ വാര്‍ത്തകള്‍ക്ക് ഇടയിലാണ് വിവാഹത്തിന് നാഗചൈതന്യയും അദ്ദേഹത്തിന്റെ അക്കിനേനി എന്ന
കുടുംബവും വിവാഹ സമ്മാനമായി നല്‍കിയ പുടവ സാമന്ത തിരിച്ച് നല്‍കിയതായാ വാര്‍ത്തകള്‍
പുറത്തുവരുന്നത്. നാഗചൈതന്യയുമായി ബന്ധപ്പെട്ട ഒരു ഓര്‍മകളും തനിക്കിനി വേണ്ടെന്ന തീരുമാനത്തില്‍നിന്നാണ്
സാമന്ത ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Samantha_RP_1200x768-
300x169.webp?resize=464%2C264&ssl=1)

വിവാഹ മോചിതയായി ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍നിന്നും അക്കിനേനി
എന്ന കുടുംബപ്പേര് സാമന്ത നീക്കം ചെയ്തിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ
നാഗചൈതന്യയുമായി ചേര്‍ന്ന് നിന്നുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും
സാമന്ത നീക്കം ചെയ്തിരുന്നു. ഇതില്‍ വിവാഹ ദിനത്തിലെയും ഹണിമൂണിലെയും ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു.

നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ഒടുവില്‍ കഴിഞ്ഞ ഒക്‌ടോബറിലാണ് ഇരുവരും പിരിയുന്നതായി
ഔദ്യോഗികമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.
