# പ്രിയപ്പെട്ട ​ഗൗണിനെ കറുപ്പിൽ മുക്കി സാമന്ത; സ്ട്രാപ് ലെസ് കോക്ക്‌ട്ടെയില്‍ ​ഗൗണിൽ സുന്ദരിയായി താരം, ചിത്രങ്ങൾ വൈറൽ

- Link: https://ml.b4blaze.com/film-news/samantha-new-dress-viral-on-social-media
- Published: 2024-04-26T23:05:32+05:30
- Author: Ajay

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയാണ് സാമന്ത. ഇപ്പോൾ താരത്തിന്റെ പുത്തൻ ലുക്കാണ്
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പിൽ മുക്കി വെറൈറ്റി
ആക്കിയിരിക്കുകയാണ് താരം. നടന്‍ നാഗ ചൗതന്യയുമായി 2017ലായിരുന്നു സാമന്തയുടെ വിവാഹം.
ഇരുവരും വിവാഹ മോചിതരായെങ്കിലും ​ഗൗൺ ഇപ്പോഴും താരത്തിന് വളരെ പ്രിയപ്പെട്ടതാണ്. വളരെ
സ്‌പെഷ്യല്‍ ദിനത്തിൽ ​ഗൗൺ രൂപമാറ്റം വരുത്തി സാമന്ത ഉപയോ​ഗിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/366933-bnqlveqm.
webp?resize=640%2C705&ssl=1)

എലെ ഇന്ത്യയുടെ അവാര്‍ഡ് സ്വീകരിക്കാനാണ് താരം ​ഗൗണ ധരിച്ച് എത്തിയത്. ചെറിയ പൂക്കളുകളോടെയുള്ള
ലേസ് വര്‍ക്കുകള്‍ ഉള്ളതായിരുന്നു സാമന്തയുടെ വിവാഹ വസ്ത്രം. എന്നാല്‍ ഇതിനെ സ്ട്രാപ്
ലെസ് കോക്ക്‌ട്ടെയില്‍ ഗൗണ്‍ ആക്കിയാണ് മാറ്റിയെടുത്തത്. സസ്‌ടെയ്‌നബില്‍ ഫാഷന്റെ അനിവാര്യതയെക്കുറിച്ച്‌
പറഞ്ഞുകൊണ്ടാണ് താരം പുത്തന്‍ ലുക്കിലുള്ള ചിത്രം പങ്കുവച്ചത്. സാമന്തയുടെ അടുത്ത സുഹൃത്തായ
ക്രെഷ ബജാജാണ് വസ്ത്രത്തിന് പുതിയ ലുക്ക് നല്‍കിയത്. വിവാഹ വസ്ത്രവും ഡിസൈന്‍ ചെയ്തത്
ക്രെഷ തന്നെയായിരുന്നു.
