# സാമന്തയുടെ ജീവന് ഭീഷണിയോ? പണം അപഹരിച്ചു! താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കണ്ട് ഞെട്ടി ആരാധകര്‍..!!

- Link: https://ml.b4blaze.com/film-news/samantha-new-instagram-story
- Published: 2022-02-26T12:31:19+05:30
- Author: Rahul

തെന്നിന്ത്യ മുഴുവന്‍ ആരാധകരുളള നടിയാണ് സാമന്ത. പുഷ്പ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തില്‍
ഒരു ഐറ്റം നമ്പറില്‍ കൂടി എത്തിയതോടെ അഭിനയ മേഖലയിലെ പുതിയ തലങ്ങളിലേക്ക് വളരുകയാണ്
സാമന്ത. വിവാഹ മോചനവും അതേ തുടര്‍ന്നുണ്ടായ ഗോസിപ്പുകളും വിമര്‍ശനങ്ങളും താരത്തെ വല്ലാതെ
തളര്‍ത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മോചിതയായി നടി വീണ്ടും സന്തോഷകരമായ
ഒരു ജീവിതത്തിലേത്ത് തിരിച്ചു വന്നിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/samantha-daibetics-
300x169.jpg?resize=728%2C410&ssl=1)

ഇപ്പോള്‍ സിനിമകളും യാത്രകളുമായി തിരക്കിലായ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ്
ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. അമേരിക്കന്‍ നടനും നിര്‍മ്മാതാവുമായ വില്‍
സ്മിത്തിന്റെ ‘വില്ലാര്‍ഡ് കാരോള്‍ വില്‍ സ്മിത്ത്’ എന്ന പുസ്തകത്തില്‍ നിന്നുള്ള ചില
വരികളാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. നടിയുടെ ഇപ്പോഴത്തെ ജീവിതത്തോട് സാമ്യം തോന്നുന്ന
തരത്തിലുള്ള വാക്കുകളാണ് സ്റ്റോറിയാക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/sam-88-300x169.jpg?
resize=1156%2C651&ssl=1)

സ്‌റ്റോറിയാക്കി സാമന്ത ഉപയോഗിച്ചിരിക്കുന്ന വില്‍ സിമ്ത്തിന്റെ വരികള്‍ ഇങ്ങനെയാണ്…
കഴിഞ്ഞ മുപ്പത് വര്‍ഷമായി നിങ്ങള്‍ എല്ലാവരെയും പോലെ പരാജയം, നഷ്ടം, അപമാനം, വിവാഹമോചനം,
മരണം എന്നിവയെ എനിക്കും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു
എന്റെ പണം അപഹരിക്കപ്പെട്ടു എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു എന്റെ കുടുംബം ശിഥിലമായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Samantha_3-300x225.
jpg?resize=1155%2C866&ssl=1)

എങ്കിലും എല്ലാ ദിവസവും ഞാന്‍ എഴുന്നേറ്റു.”വീണ്ടും ജീവിതം കെട്ടിപടുക്കാനായി ഒരോ കല്ലും
പ്രവൃത്തിയിലൂടെ കൂട്ടിവെച്ചു. പലരും പല ചോദ്യങ്ങളുമായി വന്നു. പരിഹാസങ്ങളുണ്ടായി അപ്പോഴും
തോറ്റ ഭാ?ഗത്തേക്കല്ല… ജയിക്കാനുള്ള ഭാഗത്തേക്ക് ഞാന്‍ നോക്കി. ഒപ്പം തളര്‍ന്ന് കിടക്കില്ല…
എഴുന്നേറ്റ് നടക്കും എന്നും തീരുമാനിച്ചു” എന്ന വരികളാണ് സാമന്ത പങ്കുവച്ചത്.
