# ഫൈറ്റ് ഒന്നും വിഷയമല്ല..! സെക്‌സിയായി അഭിനയിക്കാനാണ് എനിക്ക് ബുദ്ധിമുട്ട്!  തുറന്ന് പറഞ്ഞ് സാമന്ത!!

- Link: https://ml.b4blaze.com/film-news/samantha-opens-up-about-the-difficulties-in-acting
- Published: 2022-11-11T10:50:13+05:30
- Author: Sreekumar

തെന്നിന്ത്യയുടെ താരറാണി സാമന്ത തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ വാക്കുകളാണ്
ശ്രദ്ധ നേടുന്നത്. പുഷ്പ എന്ന ചിത്രത്തിലെ സാമന്തയുടെ ഊ ആണ്ടവാ മാമ.. എന്ന് തുടങ്ങുന്ന
ഗാനം ആരാധകര്‍ക്കിടയില്‍ തീര്‍ത്ത ആവേശം ചെറുതല്ലായിരുന്നു. എന്നാല്‍ അതില്‍ സെക്‌സിയായി
അഭിനയിക്കാന്‍ താന്‍ ഏറെ പാടുപെട്ടു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാമന്ത. ഇന്ന്
റീലിസിന് എത്തിയ തന്റെ ഏറ്റവും പുതിയ ചിത്രം യശോദയുടെ പ്രമോഷന്‍ പരിപാടിയില്‍ വെച്ച്
സാം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/sam-4.jpg?resize
=492%2C623&ssl=1)

ചിത്രത്തില്‍ സാമന്തയുടെ ആവേശം നിറഞ്ഞ ഫൈറ്റ് സീനുകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ
തന്നെ പുറത്ത് വന്നിരുന്നു.. ഫൈറ്റ് സീനുകളാണോ.. സെക്‌സി ആയി അഭിനയിക്കുന്ന സീനുകളാണോ
ബുദ്ധിമുട്ട് എന്ന അവതാരകയുടെ ചോദ്യത്തിന് മറിച്ചൊന്ന് ചിന്തിക്കാതെ തന്നെ സെക്‌സിയായി
അഭിനയിക്കാന്‍ ആണ് ബുദ്ധിമുട്ട് എന്ന് സാമന്ത പറയുകയായിരുന്നു, പുഷ്പയിലെ ആ ഗാനരംഗം
വളരെ ബുദ്ധിമുട്ടിയാണ് താന്‍ ചെയ്തത് എന്നും സാമന്ത അഭിമുഖത്തിലൂടെ വെളിപ്പെടുത്തി..
എന്നെ അറിയുന്നവര്‍ക്ക് എല്ലാം അറിയാം.. ഞാന്‍ സെക്‌സി അല്ല.. അപ്പോള്‍ അങ്ങനെ ഞാന്‍
അഭിനയിക്കുന്നത് എത്ര ബുദ്ധിമുട്ട് ആയിരിക്കും..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/samantha-3.jpg?resize
=1280%2C720&ssl=1)

ഈ രംഗങ്ങള്‍ കാണുന്നവര്‍ വിചാരിക്കും ഞാന്‍ അത്രയും കോണ്‍ഫിഡന്‍സോടെയും വളരെ ആസ്വദിച്ചുമായാണ്
ഈ രംഗങ്ങള്‍ ചെയ്യുന്നത് എന്ന്.. എന്നാല്‍ എന്റെ ഉള്ളില്‍ അപ്പോള്‍ കടന്ന് പോകുന്ന 
ചിന്തകള്‍ മറ്റൊന്നാണ്.. ഇത് എങ്ങനെയാണ് ചെയ്യുന്നത്.. ശരിയായിരിക്കുമോ എന്നെല്ലാമാണ്
ചിന്തകള്‍ വരിക.. ശരിയാണ് അഭിനയം എന്ന് പറഞ്ഞാല്‍ തന്നെ അങ്ങനെയല്ലേ.. നമ്മളുടെ വ്യക്തിത്വമായി
സാമ്യം പോലും ഇല്ലാത്തൊരാളായി നമ്മള്‍ മാറുകയാണ്.. അപ്പോള്‍ സ്വാഭാവികമായും ബുദ്ധിമുട്ട്
അനുഭവപ്പെടും..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/samantha-1639378138.
jpg?resize=715%2C402&ssl=1)

ഫൈറ്റ് സീന്‍ ചെയ്യാന്‍ എനിക്ക് ഇത്ര ബുദ്ധിമുട്ട് തോന്നിയിട്ടില്ല.. പുഷ്പയിലെ ഗാനരംഗത്തിന്
വേണ്ടി ഒരുപാട് പ്ലാനിംഗും പ്രാക്ടീസും ചെയ്തിരുന്നു എന്നും സാമന്ത പറയുന്നു. പുഷ്പ
എന്ന ചിത്രത്തിലെ ഒരു പ്രധാനഭാഗം തന്നെ ആയിരുന്നു സാമന്തയുടെ ഈ ഗാനരംഗം.. ഇത് അഭിനയിക്കാന്‍
താരത്തിന് പ്രചോദനം നല്‍കിയത് അല്ലു അര്‍ജുന്‍ ആയിരുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.
