# ഷൂട്ടിംഗിനിടെ ബോധം കെട്ട് തലയടിച്ചു വീണു- സാമന്ത

- Link: https://ml.b4blaze.com/film-news/samantha-recalls-health-problem-citadel-shoot
- Published: 2024-03-24T17:29:39+05:30
- Author: Anu

തെന്നിന്ത്യയിലെ ആരാധകരേറെയുള്ള നായികയാണ് സാമന്ത. നിരവധി സൂപ്പര്‍താരങ്ങളോടൊപ്പം ഹിറ്റുകള്‍
സമ്മാനിച്ച താരമാണ്. കരിയറില്‍ ടോപ്പില്‍ നില്‍ക്കുമ്പോഴാണ് സാമന്തയെ ആരോഗ്യപ്രശ്‌നങ്ങള്‍
പിന്തുടര്‍ന്നത്. കുറച്ചുനാളുകളായി താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്.
തന്റെ രോഗത്തെ കുറിച്ചും ചികത്സയെ കുറിച്ചുമെല്ലാം താരം അപ്‌ഡേറ്റുകള്‍ പങ്കിടാറുണ്ട്.

ശരീരത്തിലെ പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗമായിരുന്നു താരത്തിനെ ബാധിച്ചത്. രോഗകാലത്തെ
മാനസിക സമ്മര്‍ദ്ദമെല്ലാം താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ‘സിറ്റാഡല്‍’ എന്ന വെബ്
സീരീസിന് വേണ്ടി താന്‍ കടന്നുപോയ അനുഭവങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം.
  ആക്ഷന് 
വളരെയേറെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സിറ്റാഡല്‍. കായികപരമായ ഒരുപാട് അധ്വാനം വേണ്ടി
വന്നിരുന്നു. സംഘട്ടന രംഗങ്ങളായിരുന്നു കൂടുതലുണ്ടായിരുന്നത്. ഷൂട്ടിംഗിനിടെ ബോധം കെട്ടു
വീഴുകയായിരുന്നു. തലയടിച്ചാണ് താഴെ വീണതെന്ന് താരം പറയുന്നു.  മാത്രമല്ല ‘കുഷി’ എന്ന
തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിലും നല്ല ശാരീരിക അധ്വാനം വേണ്ടി വന്നിരുന്നെന്ന് 
താരം പറയുന്നു. തന്റെ ഹെല്‍ത്ത് കോച്ചായ അല്‍ക്കേഷ് ഷരോത്രി ഷൂട്ടിനിടയ്ക്ക് നിരന്തരം
വിളിക്കുമായിരുന്നെന്നും താരം പറയുന്നു.
