# കോടികള്‍ വാങ്ങുന്ന സാമന്തയുടെ ആദ്യ പ്രതിഫലം എത്രയെന്ന് അറിയുമോ? താരത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് ആരാധകര്‍

- Link: https://ml.b4blaze.com/film-news/samantha-reveals-her-first-salary
- Published: 2022-07-08T17:42:03+05:30
- Author: Rahul

തെന്നിന്ത്യയിലെ പ്രശസ്ത സിനിമാതാരങ്ങളില്‍ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. ഒരോ സിനിമയിലെയും
അഭിനയത്തിനായി കോടികളാണ് താരം പ്രതിഫലം വാങ്ങുന്നത്. പലപ്പോഴും സാമന്തയുടെ പ്രതിഫലം
സംബന്ധിച്ച് വാര്‍ത്തകളും വന്നിട്ടുണ്ട്. എന്നാല്‍ തന്റെ ആദ്യ പ്രതിഫലത്തെക്കുറിച്ചുള്ള
താരത്തിന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ ആദ്യ പ്രതിഫലം 500
രൂപയായിരുന്നുവെന്നാണ് സാമന്ത വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ്
താരം ഇക്കാര്യം പറഞ്ഞത്.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ ചോദ്യോത്തര സെഷന്റെ ഭാഗമായിട്ടായിരുന്നു
സാമന്തയുടെ പ്രതികരണം. ‘എട്ട് മണിക്കൂര്‍ ആയിരുന്നു ജോലി. 500 രൂപയായിരുന്നു എന്റെ 
ആദ്യത്തെ പ്രതിഫലം. അന്നു ഞാന്‍ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ ആയിരുന്നു’ എന്നാണ്
സാമന്ത പറഞ്ഞത്. ഒരു ഹോട്ടലില്‍ നടന്ന മീറ്റിങ്ങില്‍ അവതാരകയായി ജോലി ചെയ്തപ്പോഴായിരുന്നു
അതെന്നും താരം വ്യക്തമാക്കി. നിരവധി പേരാണ് താരത്തിന്റെ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ്
സാമന്ത. മൂന്ന് മുതല്‍ അഞ്ച് കോടി വരെയാണ് സാമന്ത റൂത്ത് പ്രഭു ഇന്ന് ഒരു സിനിമയില്‍
വാങ്ങുന്ന പ്രതിഫലം. ചില സിനിമകളിലെ നൃത്ത രംഗങ്ങളില്‍ മാത്രമായി പ്രത്യക്ഷപ്പെടാനും
സാമന്ത വാങ്ങുന്നത് ഇതേ പ്രതിഫലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്ലു അര്‍ജുന്‍
നായകനായ പുഷ്പയിലെ ‘ഊ ആണ്ടവാ’ എന്ന നൃത്തരംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

 
