# ആ ബന്ധം മോശമായി അവസാനിക്കും എന്നെനിക്ക് ആദ്യമേ തോന്നിയതാണ് !! ഭാഗ്യത്തിനാണ് ഞാൻ അതിൽ നിന്നും രക്ഷപെട്ടത്, സാമന്ത

- Link: https://ml.b4blaze.com/film-news/samantha-saying-about-her-love
- Published: 2020-03-16T21:04:56+05:30
- Author: Rahul

തെലുങ്ക് തമിഴ് ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാമന്ത. താരത്തിന്റെ ചിത്രങ്ങൾ
എല്ലാം തന്നെ മികച്ച പ്രേക്ഷക പ്രീതി നേടുന്നുണ്ട്, അടുത്തായി താരത്തിന്റെ നിരവധി പുതിയ
ചിത്രങ്ങൾ ആണ് പുറത്ത് ഇറങ്ങിയത്. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തന്റെ ആദ്യത്തെ പ്രണയത്തെ
പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്, തന്റെ ആദ്യത്തെ പ്രണയം തികച്ചും കയ്‌പ്പേറിയതായിരുന്നു
എന്ന് താരം വ്യക്തമാക്കുന്നു. അഭിമുഖത്തില്‍ മഹാനടി എന്ന ചിത്രത്തെക്കുറിച്ച്‌ സംസാരിക്കുമ്ബോഴായിരുന്നു
സാമന്ത മുന്‍ പ്രണയത്തെക്കുറിച്ച്‌ സംസാരിച്ചത്. മഹാനടിയിലെ ജെമിനി ഗണേഷന്റെ കഥാപാത്രവുമായി
തന്റെ മുന്‍കാമുകനെ താരതമ്യം ചെയ്യുകയായിരുന്നു നടി.

![Samantha_chay](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/Samantha_chay.
jpeg?resize=770%2C433&ssl=1)

സാവിത്രിക്ക് പറ്റിയത് പോലെ എന്റെ ജീവിതത്തിലും പറ്റിയിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് ഞാൻ
അതിൽ നിന്നും രക്ഷപെട്ടത്.അത് മോശമായാണ് അവസാനിപ്പിക്കുകയെന്ന തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു.
അതിന് ശേഷം നാഗചൈതന്യ എന്റെ ജീവിതത്തിലേക്ക് വന്നു.അദ്ദേഹം എല്ലാ കൊണ്ടു ഒരു അമൂല്യ
രത്‌നമായിരുന്നു. അഭിമുഖത്തില്‍ സാമന്ത തുറന്നുപറഞ്ഞു.

![samantha naga](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/samantha-
naga.jpg?resize=1200%2C676&ssl=1)

അഭിമുഖത്തിൽ ആ നടന്റെ പേര് പറഞ്ഞില്ലെങ്കിലും തമിഴ് നടൻ സിദ്ധാർത്ഥിനെ പറ്റിയാണ് സാമന്ത
പറഞ്ഞത് എന്ന് നിരവധി ഗോസിപ്പുകളും ഇപ്പോൾ ഉയരുന്നു.ഒരു സമയത്ത് ഇരുവരും കടുത്ത പ്രണയത്തിലാണെന്ന്
റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല വേദികളിലും ഇവര്‍ ഒന്നിച്ച്‌ പങ്കെടുത്തതോടെയാണ് 
പ്രണയത്തിലാണെന്ന് എല്ലാവരും ഉറപ്പിച്ചത്.എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു.
തുടര്‍ന്നാണ് നാഗചൈതന്യയുമായുളള സാമന്തയുടെ വിവാഹ നടന്നത്.
