# തന്റെ മാസ്റ്റർക്ക് നന്ദി പറഞ്ഞു സാമന്ത, പോസ്റ്റ് ഏറ്റെടുത്ത് ആരാധകരും!

- Link: https://ml.b4blaze.com/film-news/samantha-says-thanks
- Published: 2021-06-08T10:23:10+05:30
- Author: Rahul

തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സാമന്ത അക്കിനേനി. താരം ചെയ്ത സിനിമകളെല്ലാം
വളരെ യധികംപ്രെശംസ നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ പെട്ടന്ന് തന്നെ സിനിമയിൽ തന്റേതായ
ഒരു സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. തെന്നിന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംവിധായകർക്കും
സൂപ്പർസ്റ്റാറുകൾക്കും ഒപ്പമെല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഒരു നടി
എന്നതിലുപരി സാമൂഹ്യ പരമായ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ ശക്തമായി പറയുവാറുള്ള
ആളുകൂടിയാണ് താരം. അത് തന്നെയാണ് താരത്തെ മറ്റ് നായികമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതും.
അടുത്തിടെ ആണ് താരത്തിന്റെ ഒരു വെബ്സീരീസ്  പുറത്ത് ഇറങ്ങുന്നത്. ‘ദ ഫാമിലി മാന്‍ സീസണ്‍
2’ എന്ന വെബ് സീരീസിൽ ആണ് സാമന്ത അഭിനയിച്ചത്. ⌊samantha-love⌉

എന്നാൽ ഈ വെബ് സീരീസിന് നേരെയും വെബ് സീരീസിൽ അഭിനയിച്ചതിനാൽ സാമന്തയുടെ നേരെയും വിവാദങ്ങൾ
ഉയർന്നിരുന്നു. എന്നാൽ പ്രേക്ഷകർ ആകട്ടെ മികച്ച പിന്തുണയാണ് താരത്തിന് നൽകുന്നത്. രാജി
എന്ന ശ്രീലങ്കൻ പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ സമാന്ത ചെയ്യുന്നത്. സാമന്തയുടെ കരിയർ
ബെസ്റ്റ് എന്ന് തന്നെ ഈ ചിത്രത്തെ പറയാം. അത്രയേറെ മികച്ച പ്രകടനം ആണ് ചിത്രത്തിൽ സാമന്ത
കാഴ്ച വെയ്ക്കുന്നത്. ഇപ്പോൾ വെബ് സീരീസിന് വേണ്ടി സംഘട്ടന രംഗങ്ങൾ എല്ലാം തന്നെ ചെയ്യാൻ
പരിശീലിപ്പിച്ച സ്റ്റാൻഡ് മാസ്റ്റർക്ക് നന്ദി പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് സാമന്ത.

”സംഘട്ടന രംഗങ്ങള്‍ക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി…. 
എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ
പ്രേരിപ്പിച്ചതിന്….. (വേദനാസംഹാരികള്‍ക്ക് നന്ദി). ഉയരങ്ങളെ എനിക്ക് ഭയമാണ്, പക്ഷേ
ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത് നിങ്ങള്‍ എന്റെ പിറകിലുണ്ടെന്ന ധൈര്യത്തിലാണ്…
ഒരുപാടൊരുപാട് സ്നേഹം” എന്നുമാണ് പരിശീലന വീഡിയോ പങ്കുവെച്ചുകൊണ്ട് സാമന്ത കുറിച്ചത്.

 

 

 

 

 

 
