# ഏറ്റവും പ്രിയപ്പെട്ട മമ്മൂക്ക! മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്  താരസുന്ദരി സാമന്ത 

- Link: https://ml.b4blaze.com/film-news/samantha-shared-in-mammootty-photo
- Published: 2024-02-27T11:26:49+05:30
- Author: Suji

മലയാള സിനിമയിലെ അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള
ചിത്രം പങ്കുവെച്ചുകൊണ്ടെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി സാമന്ത, ഈ ചിത്രം
പങ്കുവെച്ചതിനൊപ്പം താരം കുറിച്ച കുറിപ്പും ഇങ്ങനെ ‘ഏറ്റവും പ്രിയപ്പെട്ട’  എന്ന വാക്കുകളോടെ
ആണ് നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്,
എന്നാൽ തൊട്ടടുത്ത സ്റ്റോറി നടൻ ഫഹദ് ഫാസിലിനെ വെച്ചായിരുന്നു. മറ്റൊരു ഫേവറേറ്റ്  
എന്ന കുറിപ്പോടെ ആയിരുന്നു ഫഹദിന്റെ ചിത്രം സാമന്ത പങ്കുവെച്ചത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/sama1.jpeg?resize
=640%2C800&ssl=1)

മുൻപും താരം മമ്മൂട്ടിയെ പുകഴ്ത്തി എത്തിയിരുന്നു ,കാതൽ എന്ന ചിത്രം കണ്ടതിനു ശേഷം,
മമ്മൂട്ടി സാർ നിങ്ങൾ എന്റെ ഹീറോയാണ്, ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തിൽ
നിന്നും പുറത്തുകടക്കാൻ എനിക്കാകില്ല എന്നായിരുന്നു അന്ന് നടി കുറിച്ചത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/m1.jpg?resize=1094%
2C519&ssl=1)

മാർച്ച് ഒന്നിന് നടി കൊച്ചിയിൽ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ പറയുന്നത്, അവിടെ ഒരു പരസ്യ
ചിത്രീകരണ ഉത്ഘാടനവുമായി ബന്ധപ്പെട്ടാണ് നടി എത്തുന്നത്, നടിയുടെ അണിയറയിൽ ഒരുങ്ങുന്ന
ഒരു വെബ്‌സീരിസ്‌ ആണ് സിറ്റഡേൽ , വരുൺ ധവാൻ ആണ് നായകൻ, ഖുഷി ആയിരുന്നു സാമന്തയുടെ അവസാനം
ഇറങ്ങിയ ചിത്രം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kathal1-1.jpg?resize
=1175%2C607&ssl=1)

 
