# സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? ഒന്നിച്ചുള്ള ചിത്രങ്ങള്‍ വീണ്ടും പങ്കുവച്ച് നടി

- Link: https://ml.b4blaze.com/film-news/samantha-un-archives-her-old-posts-with-naga-chaitanya
- Published: 2023-09-19T19:57:15+05:30
- Author: Anu

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ
പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ ജീവിതത്തില്‍ ഒന്നായത്. ഇരുവരുടെയും വിവാഹമോചന വാര്‍ത്ത
ഞെട്ടലോടെയാണ് ആരാധകലോകം കേട്ടത്. ഇപ്പോഴും ഇരുവരും ഒന്നിക്കണമെന്നാണ് ആരാധകലോകത്തിന്റെ
പ്രതീക്ഷ.

അതിനിടെ നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വിവാഹ മോചനശേഷം നടി ശോഭിതയുമായി നാഗചൈതന്യ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും
വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. അത് ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. എന്നാലിപ്പോഴിതാ
മറ്റൊരു സന്തോഷമാണ് സോഷ്യലിടത്ത് നിറയുന്നത്.
  വിവാഹമോചന ശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍
നിന്ന് സാമന്ത നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കിയിരുന്നു.പക്ഷേ നാഗചൈതന്യ
ഇപ്പോഴും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലടക്കം സാമന്തക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും
സൂക്ഷിച്ചിട്ടുണ്ട്.  എന്നാല്‍ ഇപ്പോള്‍ സാമന്തയുടെ പുതിയ നീക്കം ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയ ചില ചിത്രങ്ങള്‍ തിരിച്ചെത്തിയിരിക്കുകയാണ്.
ആര്‍ക്കൈവ് ചെയ്ത ചിത്രങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏറെ ശ്രദ്ധേയം
നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഉണ്ടെന്നാണ്. ഇരുവരുടെയും വിവാഹ ഫോട്ടോയും സാമന്ത
ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 
നിരവധി കമന്റുകളാണ് സാമന്ത ആര്‍ക്കൈവ് ചെയ്ത ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
  മജിലിയായിരുന്നു
അവസാനമായി സാമന്തയും നാഗചൈതന്യയും ഒന്നിച്ച് എത്തിയത്. അടുത്തിടെ കുഷി സിനിമുടെ പ്രമോഷന്‍
വേളയില്‍ മജിലിയിലെ ഗാനം ആലപിച്ചപ്പോള്‍ ഞെട്ടലോടെ സാമന്ത ആസ്വദിച്ചതും വാര്‍ത്തയായിരുന്നു.
അതിനിടെയാണ് സാമന്തയുടെ പുതിയ നീക്കം.

2017 ഒക്ടോബറിലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായത്.
 2021ലാണ് ഇരുവരും വിവാഹമോചിതരായത്.
വേര്‍പിരിയുന്ന വിവരം സാമന്തയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അതേസമയം,
നാഗചൈതന്യ മൗനം പാലിക്കുകയായിരുന്നു.
