# ഞാൻ മരിച്ചിട്ടില്ല, എന്റെ രോഗം ശരീരത്തിന് ഭീഷണിയല്ല സാമന്ത !!

- Link: https://ml.b4blaze.com/film-news/samatha-about-health-issue
- Published: 2022-11-09T16:41:02+05:30
- Author: Rahul

ആരാധകരുടെ പ്രിയ താരമാണ് തെന്നിന്ത്യൻ താര സുന്ദരി സാമന്ത.താരത്തിന് ശരീരത്തിലെ പേശികളെ
ദുർബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ മയോസൈറ്റിസ് ബാധിതയായതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്. താരം തന്നെയാണ് ഇക്കാര്യം
ആരാധകരോട് പങ്കുവച്ചത്. ഈ അസുഖം ഭേദമാകാൻ താൻ വിചാരിച്ചതിലും കൂടുതൽ സമയം വേണ്ടി വരുമെന്നാണ്
നേരത്തെ തന്നെ സാമന്ത പറഞ്ഞിരുന്നു. രോഗവിവരം അറിഞ്ഞ് നിരവധി പേരാണ് നടിയ്ക്ക് പിന്തുണയും
പ്രാർത്ഥനകളുമായി എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/Screenshot_7.jpg?
resize=573%2C715&ssl=1)

സമാന്തയുടെ മുൻ ഭർത്താവ് നാഗചൈതന്യയുടെ സഹോദരനായ അഖിൽ അക്കിനേനി പ്രിയപ്പെട്ട സാം ഉടൻ
സുഖം പ്രാപിക്കട്ടെ എന്ന് കമന്റുമായി എത്തിയിരുന്നു. ഇപ്പോൾ താരം തൻറെ അസുഖത്തെക്കുറിച്ച്
പറയുന്ന വാക്കുകളാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. എല്ലാ ദിവസവും തനിക്ക് അനുകൂലമായിരിക്കില്ല.
ഇത്ര ദിവസങ്ങൾ ഈ രോഗം ഉണ്ടായിട്ട് കൂടി ഞാൻ കടന്ന് പോകുമെന്ന് കരുതിയിട്ടില്ല, ഞാൻ 
ഇപ്പോഴും മരിച്ചിട്ടില്ല, ഞാൻ പോരാടുക തന്നെ ചെയ്യും. ചില ദിവസങ്ങളിൽ കിടക്കയിൽ നിന്ന്
തന്നെ ബുദ്ധിമുട്ടായിരുന്നു, ഇപ്പോൾ മിക്കപ്പോഴും ഡോക്ടർമാർക്കൊപ്പമാണ് യാത്ര എന്നും
താരം പറയുന്നു.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/Screenshot_8.jpg?
resize=532%2C733&ssl=1)
