# പ്രിയങ്ക ചോപ്രയുടെ അമ്മയാവാനൊരുങ്ങി സാമന്ത

- Link: https://ml.b4blaze.com/film-news/samatha-citadel-update
- Published: 2023-06-03T18:29:45+05:30
- Author: Ajay

തെന്നിന്ത്യയിലും ബോളിവുഡിലും തന്‌റെ സാന്നധ്യമറിയിച്ചതിന് ശേഷം ് ഹോളിവുഡിലും സാന്നിധ്യമറിയിക്കാനുള്ള
തയ്യാറെടുപ്പിലാണ് നടി സാമന്ത. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് 
സീരീസ് സിറ്റാഡലിൽ സാമന്തയും ഭാഗമാകുന്നുണ്ടെന്ന വാർത്ത നേരത്തെ തന്നെ എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/samantha-1.jpg?resize
=1200%2C628&ssl=1)

സിറ്റാഡലിന്റെ ഇന്ത്യൻ വേർഷനിൽ സാമന്ത റൂത്ത് പ്രഭുവാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഒപ്പം വരുൺ ധവാനും സാമന്തയ്‌ക്കൊപ്പം സിറ്റാഡലിൽ അഭിനയിക്കുന്നുണ്ട്. റിപ്പോർട്ടുകൾ
പ്രകാരം പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയുടെ വേഷമാണ് സാമന്തയുടേത്.
ഇ-ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/samatha.jpg?resize
=1280%2C720&ssl=1)

 

പ്രിയങ്ക ചോപ്രയുടെ സിറ്റാഡലും സാമന്തയുടേതും രണ്ട് കഥാപശ്ചാത്തലത്തിലും രണ്ട് കാലഘട്ടത്തിലും
ഉള്ളതാണ്.അതേ സമയം സാമന്തയുടെ സീരീസിൽ പ്രിയങ്ക ഉണ്ടാകില്ല. പ്രിയങ്കയുടെ കുട്ടിക്കാലം
ആയിരിക്കും ഈ സീരീസിൽ ഉണ്ടാവുക. സാമന്തയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഇന്ത്യൻ
സിറ്റാഡൽ എത്തുക.സിറ്റാഡലിൽ പ്രിയങ്ക അവതരിപ്പിക്കുന്ന നദിയ എന്ന കഥാപാത്രത്തിന്റെ 
അച്ഛനായി പരാമർശിക്കുന്നത് വരുൺ ധവാനെയാണ്
