# നടി സംവൃത സുനില്‍ വീണ്ടും അമ്മയായി ; സന്തോഷം പങ്കുവെച്ച്‌ താരം

- Link: https://ml.b4blaze.com/film-news/samvritha-blessed-with-a-baby-boy
- Published: 2020-02-27T14:46:04+05:30
- Author: Rahul

മലയാളികൾ വളരെ ഇഷ്ടപെടുന്ന നടിയാണ് സംവൃത സുനിൽ. വളരെ കുറച്ച് സിനിമകൾ മാത്രമേ മലയാളത്തിൽ
ചെയ്തിരുന്നു എങ്കിലും ചെയ്ത എല്ലാ സിനിമകളും വളരെ ശ്രേധിക്കപെട്ടവ ആയിരുന്നു. ദിലീപിന്റെ
നായികയായി വെള്ളിത്തിരയിലെത്തിയ താരം വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച്‌ വിദേശത്തേക്ക്
പോവുകയായിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’
എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് സംവൃത എത്തിയിരുന്നു.

ഇപ്പോഴിതാ താരം വീണ്ടും അമ്മയായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നടി തന്നെ പുറത്ത്
വിട്ട പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച
അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്.
ഫെബ്രുവരി 20 നാണ് രുദ്ര എന്ന് പേരിട്ടിരിക്കുന്ന മകന്‍ ജനിച്ചതെന്നും പോസ്റ്റില്‍ 
സംവൃത സൂചിപ്പിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/02-1441186152-samvritha-
sunil-03.jpg?resize=600%2C450&ssl=1)

ഒരു അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള ഒരു കാര്‍ട്ടൂണ്‍ ചിത്രവും സംവൃത പുറത്ത് വിട്ടിരുന്നു.
കുഞ്ഞ് ജനിച്ച വാര്‍ത്ത വരുന്നത് വരെ നടി ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിഞ്ഞിരുന്നില്ല.
2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. 2015 ഫെബ്രുവരി
21 നായിരുന്നു ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് 
പേരിട്ടത്.
