# ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല !! ഭർത്താവിന്റെ വീഡിയോ പങ്കുവെച്ച് സംവൃത സുനിൽ

- Link: https://ml.b4blaze.com/film-news/samvritha-shred-her-huband-video
- Published: 2020-05-25T15:00:37+05:30
- Author: Rahul

മലയാളത്തിന്റെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള
എടുത്ത താരം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു
വരവ് നടത്തി. ഇപ്പോഴിതാ തന്റെ ഭര്‍ത്താവും നല്ലൊരു കലാകാരനാണെന്ന് കാണിച്ചുതരികയാണ്
സംവൃത സുനില്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/samvrutha-family.
jpg?resize=1280%2C720&ssl=1)

ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഭര്‍ത്താവിന്റെ കഴിവ് താരം ആരാധകരെ
അറിയിച്ചത്. പിയാനോ വായിക്കുന്ന അഖിലിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹം പിയാനോ വായിക്കുന്നതിന്റെ വിഡിയോ പലപ്പോഴും പങ്കുവെക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും
എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കാറില്ലെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് പോസ്റ്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/samvritha-sunil.
jpeg?resize=800%2C448&ssl=1)

‘എപ്പോഴും തോന്നിയിട്ടുണ്ട് അദ്ദേഹം പിയാനോ വായിക്കുന്ന വീഡിയോ പങ്കുവയ്ക്കണമെന്ന്.
പക്ഷെ ഒരിക്കലും സാധിച്ചിട്ടില്ല. ഒരു കുട്ടിയേയും നവജാത ശിശുവിനേയും വച്ച്‌ ഇങ്ങനെയൊരു
വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷെ ഒടുവിലിതാ അത് സാധിച്ചിരിക്കുന്നു.
ഈദ് മുബാറക്,’ സംവൃത കുറിച്ചു.

അഖിലിനെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്.

https://www.instagram.com/tv/CAjhTvwpXin/?utm_source=ig_web_button_share_sheet
