# ‘സ്വയം ഉണ്ടാക്കുക, തിന്നുക, ആസ്വദിക്കുക’ കല്ലുമ്മക്കായ നിറച്ചതുണ്ടാക്കി സംവൃത- വീഡിയോ

- Link: https://ml.b4blaze.com/film-news/samvritha-sunil-cooking-video-viral-on-social-media
- Published: 2022-02-08T16:09:12+05:30
- Author: Gargi

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് സംവൃത സുനില്‍. അഭിനയത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും
സോഷ്യല്‍ മീഡിയയിലൂടെ താരം ഇടക്ക് തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഭര്‍ത്താവ്
അഖില്‍ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കും ഒപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോള്‍.
ഇപ്പോഴിതാ സംവൃത പങ്കുവെച്ച ഒരു കുക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
വൈറലാവുന്നത്.

https://www.instagram.com/p/CZrue3HjzIu/

അമ്മയുണ്ടാക്കുന്ന കല്ലുമ്മക്കായ വിഭവം കഴിക്കാന്‍ ആഗ്രഹം തോന്നിയപ്പോള്‍ അത് സ്വയം
ഉണ്ടാക്കി കഴിക്കുന്ന വീഡിയോയാണ് സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 
നിങ്ങളുടെ അമ്മ ഉണ്ടാക്കുന്ന ഒരു വിഭവത്തിനായി നിങ്ങള്‍ കൊതിക്കുമ്പോള്‍, അത് ലഭിക്കാന്‍
മാര്‍ഗമൊന്നുമില്ലാത്തപ്പോള്‍ – അത് സ്വയം ഉണ്ടാക്കുക, തിന്നുക, ആസ്വദിക്കൂക! എന്ന്
കുറിച്ചാണ് നടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CWOL9E1Anvm/?utm_source=ig_embed&ig_rid=84e3d726-4990-
4306-b195-1168531c7f80

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. തലശ്ശേരി സ്‌റ്റൈലിലുള്ള കല്ലുമ്മക്കായ
നിറച്ചത് (അരിക്കടുക്ക) ഉണ്ടാക്കുന്നതിന്റെ വിവിധഘട്ടങ്ങളാണ് വീഡിയോയില്‍ കാണിച്ചുട്ടുള്ളത്.
2012 ലായിരുന്നു അഖില്‍ രാജുമായുളള സംവൃതയുടെ വിവാഹം.

 
