# സ്‌നേഹം നിറഞ്ഞ രണ്ടു മനസ്സുകള്‍ക്കൊപ്പം!!! സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സന്തോഷം പങ്കുവെച്ച് സംവൃത സുനില്‍

- Link: https://ml.b4blaze.com/film-news/samvritha-sunil-new-photo-with-poornima-indrajith
- Published: 2022-08-06T16:33:11+05:30
- Author: Anu

മലയാളികളുടെ പ്രിയ നായികയാണ് സംവൃത സുനില്‍. രസികന്‍ എന്ന മലയാള ചിത്രത്തിലൂടെ ആണ് 
സംവൃതയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങള്‍.
അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, ഭൂമിമലയാളം, കോക്ക്‌ട്ടെയ്ല്‍, മാണിക്കക്കല്ല്, സ്വപ്ന
സഞ്ചാരി, ഡയമണ്ട് നെക്കലെസ്, അയാളും ഞാനും തമ്മില്‍, തുടങ്ങിയ സിനിമകളിലൂടെയെല്ലാം 
സംവൃത ആരാധക മനസ്സില്‍ ഇടം പിടിച്ചു.

വിവാഹശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. 2012 ലായിരുന്നു അഖില്‍
രാജുമായുളള താരത്തിന്റെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകന്‍ അഗസ്ത്യ ജനിച്ചു.
വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്നു.
  പിന്നീട് 2019 ല്‍ ‘സത്യം പറഞ്ഞാ
വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ താരം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു
മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ തിരിച്ചുവരവ്.

കൂടാതെ നായിക നായകന്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ താരം എത്തിയിരുന്നു. ഇപ്പോഴിതാ
താരത്തിന്റെ പുതിയ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. 
സുഹൃത്തുക്കള്‍ ആയ ഇന്ദ്രജിത്തിനെയും പൂര്‍ണിമയെയും കണ്ട സന്തോഷം ആണ് താരം പങ്കുവെക്കുന്നത്.
പൂര്‍ണ്ണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന
ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
  കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മൂത്ത മകന്‍
അഗസ്ത്യയ്ക്ക് കുഞ്ഞ് അനിയന്‍ എത്തിയ സന്തോഷവും സംവൃത പങ്കുവച്ചിരുന്നു. ഭര്‍ത്താവ്
അഖില്‍ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് താരം.
