# ആ കുട്ടികളിൽ ഒരാൾ ഞാനാണ് !!  കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് സംവൃത

- Link: https://ml.b4blaze.com/film-news/samvrtha-sunil-childhood-photo
- Published: 2020-05-06T14:23:56+05:30
- Author: Rahul

 

കൊറോണ കാരണം എല്ലാവരും അടച്ചു പൂട്ടി വീട്ടിൽ ഇരിക്കുകയാണ്,  ഇപ്പോൾ പഴയകാല ചിത്രങ്ങൾ
കുത്തിപ്പൊക്കുന്ന സമയമാണ്, താരങ്ങൾ എല്ലാവരും അവരവരുടെ ചെറുപ്പ കാലത്തെ ചിത്രങ്ങൾ 
പ്രേക്ഷകർക്ക് വേണ്ടി പങ്കു വെക്കുന്നുണ്ട്, ഇപ്പോൾ പ്രേക്ഷകരുടെ പ്രിയ താരം സംവൃത 
സുനിൽ തന്റെ ചെറുപ്പത്തിലേ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുകയാണ്, അച്ഛനും
അമ്മയ്ക്കും ഒപ്പം നിൽക്കുന്ന കുഞ്ഞ് സംവൃതയെ നമുക്ക് ചിത്രത്തിൽ കാണാം, നിരവധി പേരാണ്
ചിത്രത്തിന് കമ്മെന്റുമായി എത്തിയിട്ടുള്ളത്.

⌊samvrutha⌉⌊samvrutha⌉സിനിമാ തിരക്കുകളില്‍ നിന്നും മാറി, മകനും ഭര്‍ത്താവിനുമൊപ്പം
യുഎസില്‍ കുടുംബിനിയുടെ ജീവിതം ആസ്വദിക്കുകയാണ് സംവൃത സുനില്‍. ഇടയ്ക്കിടെ മകനൊപ്പമുള്ള
ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വിവാഹ ശേഷം നായികമാര്‍ അഭിനയരംഗത്തു നിന്ന് മാറി നില്‍ക്കുന്നത് മലയാള സിനിമയിലെ സ്ഥിരം
കാഴ്ചയാണ്. ചിലര്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരും.

⌊samvrutha sunil⌉⌊samvrutha sunil⌉ചിലര്‍ വരില്ല. അങ്ങനെ കുറച്ച്‌ സിനിമകളില്‍ അഭിനയിച്ച്‌
മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി, കണ്ടു കൊതി തീരും മുമ്ബേ അഭിനയം നിര്‍ത്തിയ നായികയാണ്
സംവൃത സുനില്‍. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ?’ എന്ന
ചിത്രത്തില്‍ ബിജുമേനോന്റെ നായികയായി സംവൃത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു.
