# ആദ്യ പിറന്നാളിന്റെ ചിത്രം പങ്കുവെച്ച് സംവൃത; ചേച്ചിക്ക് ആശംസകൾ നേർന്ന് അനിയത്തിയും

- Link: https://ml.b4blaze.com/film-news/samvrutha-suni-shred-her-chlidhood-photos
- Published: 2020-07-16T11:54:04+05:30
- Author: Rahul

പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട മുൻകാല നായികമാരിൽ ഒരാളാണ് സംവൃത, മലയാളത്തിലെ ഒട്ടുമിക്ക
നടന്മാരുടെ കൂടെയും സംവൃത അഭിനയിച്ച് കഴിഞ്ഞു, താരം അഭിനയിച്ച സിനിമകൾക്ക് എല്ലാം മികച്ച
പ്രതികരണം ആണ് ലഭിച്ചത്. രസികനിലൂടെ ലാല്‍ ജോസായിരുന്നു താരത്തെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്.

വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയായിയുരുന്നു, വിവാഹ ശേഷം അഖിലിനൊപ്പം
വിദേശത്തേക്ക് പോവുകയായിരുന്നു താരം.  എന്നാലും സോഷ്യൽ മീഡിയ വഴി താരത്തിന്റെ വിശേഷങ്ങൾ
എല്ലാം ആരാധകർ അറിയുന്നുണ്ട്.

![samvrutha](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/samvrutha.
jpg?resize=885%2C885&ssl=1)

കുറച്ച് മാസങ്ങൾക്ക് മുൻപാണ് സംവൃത വീണ്ടും അമ്മയായ കാര്യം പ്രേക്ഷകരെ അറിയിച്ചത്, 
കുഞ്ഞുങ്ങളുടെയും ഭർത്താവിന്റെയും വിശേഷങ്ങൾ എല്ലാം സംവൃത ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.
സംവൃത സുനിലിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛനും അമ്മുക്കുട്ടിയും,
അമ്മുക്കുട്ടിയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍. ഹാപ്പി ബര്‍ത്ത്‌ഡേ അച്ചുയെന്ന് പറഞ്ഞായിരുന്നു
സംവൃത എത്തിയത്.

സംവൃതയുടെ കുട്ടിക്കാലത്തെ ചിത്രത്തിന് നിരവധി പേരാണ് കമെന്റുമായി എത്തിയത്. സംവൃതയുടെ
സഹോദരിയായ സംജുക്തയും അച്ചുവിന് ആശംസയുമായി എത്തിയിട്ടുണ്ട്. വിവാഹ ശേഷം സത്യം പറഞ്ഞാല്‍
വിശ്വസിക്കുമോയെന്ന സിനിമയിലൂടെയായിരുന്നു താരം എത്തിയത്. ബിജു മേനോനായിരുന്നു ചിത്രത്തില്‍
നായകനായത്. മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന്
പിന്നാലെയായി താരം ഭര്‍ത്താവിന് അരികിലേക്ക് മടങ്ങിയിരുന്നു.

https://www.instagram.com/p/CCrQ9oeJoCC/?utm_source=ig_web_button_share_sheet
