# ഇത് സംവൃത സ്‌പെഷ്യല്‍ കുക്കീസ്!! കുക്കിംഗ് വീഡിയോയുമായി സംവൃതയും മക്കളും!!

- Link: https://ml.b4blaze.com/film-news/samvrutha-sunil-shares-cooking-video
- Published: 2022-06-03T10:53:27+05:30
- Author: Rahul

സിനിമാ പ്രേമികളുടെ പ്രിയ സംവിധായകന്‍ ലാല്‍ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ
നടിയായിരുന്നു സംവൃത സുനില്‍. ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച
താരം, പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ
സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

![Samvrutha Sunil 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/
Samvrutha-Sunil-1.jpg?resize=944%2C960&ssl=1)

സിനിമാ രംഗത്ത് നിന്ന് ഇടവേള എടുത്ത് കുടുംബത്തോടൊപ്പം അമേരിക്കയില്‍ കഴിയുന്ന സംവൃതയുടെ
വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന
ഓരോ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി
മാറാറുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/639f1dae-124f-41a0-
bba4-0793cee4da22.jpg?resize=737%2C1280&ssl=1)

ഇപ്പോഴിതാ താരം പുതിയൊരു കുക്കിംഗ് വീഡിയോയുമായാണ് തന്റെ ആരാധകര്‍ക്ക് മുന്‍പാകെ സോഷ്യല്‍
മീഡിയ വഴി എത്തിയിരിക്കുന്നത്.ഇത്തവണ ഒരു ബദാം കുക്കീസുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.
ഇത് ഉണ്ടാക്കുന്നതിന്റെ വീഡിയോയും റെസിപ്പീയും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
കുക്കീസ് ഉണ്ടാക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളും താരം വളരെ കറക്ടായും ആകര്‍ഷകമായും വീഡിയോ
എടുത്തിരിക്കുന്നു.

>  
> View this post on Instagram
>  
> [A post shared by Samvritha Akhil (@samvrithaakhil)](https://www.instagram.com/reel/CeSW46fDj6u/?utm_source=ig_embed&utm_campaign=loading)

സംവൃതയെ ഈ പലഹാരം ഉണ്ടാക്കാന്‍ സഹായിക്കുന്ന കുഞ്ഞിക്കൈകളാണ് ഈ വീഡിയോയുടെ ഹൈലറ്റ് 
എന്ന് തന്നെ പറയാം. രണ്ട് മക്കളാണ് സംവൃതയ്ക്ക് ഉള്ളത്. ഇരുവരും ചേര്‍ന്ന് തങ്ങള്‍ക്ക്
പ്രിയപ്പെട്ട ചോക്ലേറ്റ് ബദാം കുക്കീസ് ഉണ്ടാക്കാന്‍ അമ്മയെ സഹായിക്കുന്നുണ്ട്. താരത്തിന്റെ
ഏറ്റവും പുതിയ കുക്കിംഗ് വീഡിയോ ആരാധകര്‍ ഏറ്റെടുക്കിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/d52d1564-1d35-4e20-
8ffe-47d6ee42cd07.jpg?resize=744%2C1280&ssl=1)

വീഡിയോയ്ക്ക് ഒപ്പം തന്റെ ഈ റെസിപ്പി പരീക്ഷിച്ച് അഭിപ്രായങ്ങള്‍ അറിയിക്കണം എന്നും
സംവൃത കുറിച്ചിരിക്കുന്നു. ഇനിയും ഇതുപോലെ സിംപിള്‍ റെസിപ്പികള്‍ തങ്ങളുമായി പങ്കുവെയ്ക്കൂ
എന്നാണ് സംവൃതയോട് ആരാധകര്‍ പറയുന്നത്.
