# എന്റെ കൈ നിറയെ സ്നേഹമാണ് !! എനിക്ക് ഒന്നിനും സമയം കിട്ടുന്നില്ല !! കുട്ടികളുടെ ചിത്രം പങ്കുവെച്ച് സംവൃത

- Link: https://ml.b4blaze.com/film-news/samvrutha-sunil-with-her-babies
- Published: 2020-04-15T10:37:06+05:30
- Author: Rahul

മലയാളികളുടെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹ ശേഷം ഭര്‍ത്താവ് അഖിലിനൊപ്പം സംവൃത 
അമേരിക്കയിലാണ്. 2012 ലായിരുന്നു അഖില്‍ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി
21 നായിരുന്നു മകന്‍ അഗസ്ത്യയുടെ ജനനം. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം.
വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനിന്ന സംവൃത 2019 ല്‍ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’
എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു
സംവൃതയുടെ മടങ്ങിവരവ്.

![samvrutha 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/samvrutha-
1.png?resize=488%2C606&ssl=1)

താരം ലോക്ക് ഡൗണിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഞങ്ങൾ എല്ലാവരും സുരക്ഷിതർ ആണ്,ഇന്‍സ്റ്റഗ്രാം
പോസ്റ്റില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ക്വാറന്റെെന്‍ അനുഭവം
വിവരിക്കുന്നത്.”കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റെെനിലാണെങ്കിലും എന്റെ കെെകള്‍
നിറഞ്ഞിരിക്കുന്നതിനാല്‍ എനിക്ക് മറ്റൊന്നിനും സമയമില്ല. ഇത്ര വിഷമകരമായ കാലഘട്ടം കുടുംബത്തോടൊപ്പം
ചെലവഴിക്കാന്‍ സാധിക്കുന്നതില്‍ നന്ദിയുണ്ട്.

![samvrutha sunil](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/samvrutha-
sunil.png?resize=601%2C602&ssl=1)

ഞങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച്‌ ചോദിക്കുന്നവരോട് പറയാനുള്ളത് ഞങ്ങളിപ്പോള്‍ സുരക്ഷിതരാണെന്നാണ്.
കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് സാധാരണ നിലയിലാകുമെന്ന് പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും
ചെയ്യുന്നു.” സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ്
സംവൃതയും കുറിപ്പ്.
