# ധനുഷ് ചിത്രത്തിന്റെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയോ? വാര്‍ത്തക്കെതിരെ പ്രതികരിച്ച് നടി സംയുക്ത മേനോന്‍

- Link: https://ml.b4blaze.com/film-news/samyukta-menon-reply-for-the-rumours-related-the-movie-vathy
- Published: 2022-07-14T12:07:31+05:30
- Author: Rahul

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് നടി
സംയുക്ത മേനോന്‍. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍
അവതരിപ്പിച്ചിട്ടുണ്ട്. ധനുഷ് നായകനാവുന്ന വാത്തിയാണ് സംയുക്ത ഇപ്പോള്‍ അഭിനയിക്കുന്ന
പുതിയ ചിത്രം. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും
ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/samyuktha-menon-
1.jpg?resize=1280%2C720&ssl=1)

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിനിടക്ക് സംയുക്ത സെറ്റില്‍ നിന്നും ഇറങ്ങി പോയെന്ന തരത്തില്‍
വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ സംബന്ധിച്ച മറുപടി നല്‍കിയിരിക്കുകയാണ്
താരം ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് സംയുക്ത വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ തുറന്ന്
പറഞ്ഞത്. പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും തന്നെക്കുറിച്ച്
നിലവിലുള്ള ഏറ്റവും പുതിയ റൂമറാണതെന്നുമാണ് സംയുക്ത പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/samyuktha-menon-
2.jpg?resize=1280%2C720&ssl=1)

‘എന്നെ പറ്റി വന്ന ഏറ്റവും പ്രോപ്പറായ റൂമര്‍ അതാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത സംഭവമാണത്.
എന്നാല്‍ വലിയ തോതില്‍ വൈറലായി. ഇത്രയും നാളത്തെ പ്രൊഷണല്‍ ജീവിതത്തിനൊപ്പം തന്നെ 
എന്റെ വ്യക്തിപരമായ ജീവിതവും വളര്‍ന്നു. ചില കമന്റുകള്‍ ഭയങ്കരമായി ബാധിച്ചിരുന്നു.
അഭിമുഖങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നതിന് ശേഷം
വരുന്ന പ്രതികരണങ്ങളെ പറ്റി കൂടുതല്‍ ജാഗ്രത കാണിക്കാന്‍ തുടങ്ങി. മനസ് തുറന്ന് സംസാരിക്കാന്‍
ആഗ്രഹമില്ലാത്തത് കൊണ്ടല്ല. അതിനു ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ചോര്‍ത്താണ് അങ്ങനെ
സംസാരിക്കാത്തത്’ സംയുക്ത വ്യക്തമാക്കി. പൃഥിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ
കടുവയാണ് സംയുക്തയുടേതായി തിയറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം.

ജി.വി. പ്രകാശ് കുമാറാണ് വാത്തിയുടെ സംഗീത സംവിധായകന്‍. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ്
വാത്തി നിര്‍മിക്കുന്നത്. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘വാത്തി’. ചിത്രം തമിഴിലും
പ്രദര്‍ശനത്തിനെത്തും.
