# ‘ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നത്, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെടും’ സന്തോഷം പങ്കുവെച്ച് സംയുക്ത

- Link: https://ml.b4blaze.com/film-news/samyuktha-menon-instagram-post-viral-on-social-media
- Published: 2022-02-25T21:45:12+05:30
- Author: Gargi

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് യുവനടി സംയുക്ത മേനോനെ. ഇപ്പോഴിതാ തന്റെ പുതിയ സന്തോഷം
പങ്കുവെച്ചിരിക്കുകയാണ് നടി. മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘അയ്യപ്പനും
കോശി’യും തെലുങ്കില്‍ ‘ഭീംല നായക്’ എന്ന പേരില്‍ എത്തിയിരുന്നു. ചിത്രത്തിന് നല്ല അഭിപ്രായമാണ്
ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘ഭീംല നായക്’ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ്
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ച സംയുക്തയ്ക്ക് പറയാനുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/samyuktha-menon-
1.jpg?resize=1200%2C628&ssl=1)

‘മാറ്റങ്ങള്‍ ആദ്യം കഠിനവും കുഴപ്പവുമുള്ളതാണെങ്കിലും അവസാനം ഗംഭീരമായിരിക്കും എന്നാണ്
ആദ്യമായി തെലുങ്ക് സിനിമ അഭിനയിച്ചതിനെ കുറിച്ചത് സംയുക്ത മേനോന്‍ പറയുന്നത്. എന്റെ
ആദ്യ തെലുങ്ക് ചിത്രം റിലീസ് ചെയ്യുകയാണ്. എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന 
ചിത്രം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കുമെന്നും സംയുക്ത മേനോന്‍
കുറിച്ചു. തന്റെ ഫോട്ടോകളും കുറിപ്പിനൊപ്പം പങ്കുവെച്ചു.

https://www.instagram.com/p/CaZHaqbv2Bn/?utm_source=ig_embed&ig_rid=000614c2-b497-
42ce-a190-7480ee9c5232

സാഗര്‍ കെ ചന്ദ്രയാണ് ‘ഭീംല നായക്’ സംവിധാനം ചെയ്തിരിക്കുന്നത്.
